Connect with us

ആ സമയത്തെ ഗോസിപ്പുകള്‍ എന്നെ അസ്വസ്ഥയാക്കിയിരുന്നു; പ്രിയാമണി

Actress

ആ സമയത്തെ ഗോസിപ്പുകള്‍ എന്നെ അസ്വസ്ഥയാക്കിയിരുന്നു; പ്രിയാമണി

ആ സമയത്തെ ഗോസിപ്പുകള്‍ എന്നെ അസ്വസ്ഥയാക്കിയിരുന്നു; പ്രിയാമണി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് പ്രിയാമണി. വിവാഹ ശേഷവും സിനിമയില്‍ വളരെ സജീവമാണ് താരം. പൃഥ്വിരാജ് നായകനായെത്തിയ ‘സത്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയാമണിയുടെ മലയാളത്തിലെ അരങ്ങേറ്റം. അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത കാര്‍ത്തി ചിത്രം ‘പരുത്തിവീരനി’ലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും പ്രിയാമണി സ്വന്തമാക്കിയിരുന്നു.

മലയാളത്തിന് പുറമെ തെന്നിന്ത്യയിലും ബോളിവുഡിലും സജീവമാണ് താരം. പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രം മൈദാന്‍ റിലീസിനൊരുങ്ങുകയാണ്. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകന്‍.

ഇപ്പോഴിതാ തന്റെ വിവാഹത്തിന് ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് പ്രിയാമണി. മിശ്രവിവാഹമായതുകൊണ്ട് തന്നെ ആ സമയത്തെ ഗോസിപ്പുകള്‍ തന്നെ അസ്വസ്ഥയാക്കിയിരുന്നു എന്നാണ് പ്രിയാമണി പറഞ്ഞത്.

‘ഗോസിപ്പുകള്‍ എന്നെ അസ്വസ്ഥയാക്കിയിരുന്നു. ആ സമയത്ത് ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്നില്ല. മുസ്തഫക്കൊപ്പം ബാംഗ്ലൂരിലായിരുന്നു. പക്ഷേ ഗോസിപ്പുകളൊക്കെ ഞങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ മാതാപിതാക്കള്‍ അതുകണ്ട് വിഷമിക്കാന്‍ ഞങ്ങള്‍ അനുവദിച്ചിരുന്നില്ല.

ഞങ്ങള്‍ അവരോട് പറഞ്ഞത് മറ്റുള്ളവര്‍ ഞങ്ങളെക്കുറിച്ച് പറയുന്നത് കേട്ട് വിഷമിക്കരുത്, അത് ഞങ്ങള്‍ കൈകാര്യം ചെയ്‌തോളം എന്നായിരുന്നു.നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയുമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നും എപ്പോളും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നുമായിരുന്നു. അവരുടെ പ്രാര്‍ഥനയും അനുഗ്രഹവും മുന്നോട്ടുള്ള ജീവിത്തില്‍ ഞങ്ങളെ ഒരുപാട് സഹായിക്കുകയും ചെയ്തു.’ എന്നാണ് പ്രിയാമണി പറഞ്ഞത്.

More in Actress

Trending

Recent

To Top