Connect with us

നടി മീത രഘുനാഥ് വിവാഹിതയായി

Actress

നടി മീത രഘുനാഥ് വിവാഹിതയായി

നടി മീത രഘുനാഥ് വിവാഹിതയായി

തമിഴ് നടി മീത രഘുനാഥ് വിവാഹിതയായി. ജന്മനാടായ ഊട്ടിയില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വളരെ ലളിതമായ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ മീത തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.

എന്നാല്‍ ഭര്‍ത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ താരം പങ്കുവച്ചിട്ടില്ല. നിരവധി പേരാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

മുതല്‍ നീ മുടിവും നീ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയില്‍ എത്തിയത്. പിന്നാലെ എത്തിയ ഗുഡ് നൈറ്റാണ് മീതയുടെ ശ്രദ്ധേയമായ ചിത്രം. കഴിഞ്ഞ നവംബറിലായിരുന്നു മീതയുടെ വിവാഹനിശ്ചയം നടന്നത്.

More in Actress

Trending

Recent

To Top