Actress
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മക്കള്‍ ബോണി കപൂറിനെ പഠിപ്പിക്കണം, പ്രിയാമണിയ്ക്ക് ഇഷ്ടമായിട്ടില്ല; ബോണി കപൂറിനെ അധിക്ഷേപിച്ച് കമന്റുകള്‍
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മക്കള്‍ ബോണി കപൂറിനെ പഠിപ്പിക്കണം, പ്രിയാമണിയ്ക്ക് ഇഷ്ടമായിട്ടില്ല; ബോണി കപൂറിനെ അധിക്ഷേപിച്ച് കമന്റുകള്‍
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളവുമായി അടുത്ത ബന്ധമുള്ള പ്രിയ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.
2004 ല്‍ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്‌തെങ്കിലും നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളില്‍ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.
2003 മുതല്‍ പ്രിയ സിനിമയില്‍ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാന്‍ വെബ് സീരിസില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു.
അജയ് ദേവ്ഗണ്‍ നായകനായ മൈദാന്‍ ആണ് നടിയുടെ പുതിയ സിനിമ. ഹിന്ദി ഭാഷ നന്നായി വഴങ്ങുന്നതാണ് പ്രിയാമണിക്ക് ബോളിവുഡ് കരിയറില്‍ തുണയാകുന്നത്. വിവാഹശേഷം നടിമാര്‍ക്ക് അവസരങ്ങള്‍ കുറയുന്നതാണ് സിനിമാ രംഗത്ത് കാണുന്ന പതിവെങ്കില്‍ പ്രിയാമണിക്ക് മറിച്ചാണ് സംഭവിച്ചത്. വിവാഹം വരെ കരിയറില്‍ വലിയ ചലനങ്ങള്‍ പ്രിയാമണിക്ക് ഉണ്ടാക്കാനായില്ല. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെങ്കിലും മുന്‍നിര നായിക നിരയിലേക്ക് തമിഴിലോ തെലുങ്കിലോ ഉയരാന്‍ പ്രിയാമണിക്ക് കഴിഞ്ഞില്ല.
എന്നാല്‍ വിവാഹ ശേഷം നടിയുടെ കരിയര്‍ ഗ്രാഫില്‍ വലിയ ചലനങ്ങളുണ്ടായി. നായികാ വേഷം മാത്രം ചെയ്യുന്നതിന് പകരം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യാന്‍ നടി തയ്യാറായി. ഫാമിലി മാന്‍ എന്ന സീരീസിലൂടെയാണ് ബോളിവുഡില്‍ പ്രിയാമണിക്ക് ശ്രദ്ധ ലഭിക്കുന്നത്. ഇപ്പോഴിതാ മൈദാന്‍ സിനിമയുടെ ഇവന്റിനിടെയുള്ള പ്രിയാമണിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സിനിമയുടെ നിര്‍മാതാവ് ബോണി കപൂറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതായിരുന്നു പ്രിയാമണി. ബോണി കപൂര്‍ പ്രിയാമണിയെ ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്. ഈ വീഡിയോ തെറ്റായ രീതിയിലാണ് ചിലര്‍ കണ്ടത്. പ്രിയാമണിയുടെ ശരീരത്തില്‍ ബോണി കപൂര്‍ സ്പര്‍ശിച്ച രീതി തെറ്റാണെന്ന് കമന്റുകള്‍ വരുന്നുണ്ട്. ബോണി കപൂറിനെ അധിക്ഷേപിച്ച് കൊണ്ടാണ് കൂടുതല്‍ കമന്റുകളും.
കിഴവന് ഇത് എന്തിന്റെ കേടാണ്, പ്രിയാമണി അണ്‍ കംഫര്‍ട്ടബിളായി എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍. ബോണി കപൂര്‍ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മക്കള്‍ ബോണി കപൂറിനെ പഠിപ്പിക്കണം എന്നൊക്കെ കമന്റുകള്‍ വന്നു. അതേസമയം ബോണി കപൂറിനെ പിന്തുണച്ചും അഭിപ്രായം വരുന്നുണ്ട്. ബോണി പ്രിയാമണിയെ ചേര്‍ത്ത് നിര്‍ത്തുന്നത് സ്ലോ മോഷനിലാണ് കാണിക്കുന്നത്. ഇത് കൊണ്ടാണ് മോശമായി തോന്നുന്നതെന്നും ബോണി കപൂര്‍ മാന്യമായാണ് പെരുമാറിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ബോളിവുഡിലെ പല താരങ്ങള്‍ക്കെതിരെയും ഇത്തരം വിമര്‍ശനങ്ങള്‍ ഇപ്പോള്‍ വരാറുണ്ട്.
അതേസമയം, തന്നെ തമിഴിലേയും തെലുങ്കിലേയും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിപ്പിക്കുന്നില്ലെന്ന് പ്രിയാമണി പറഞ്ഞിരുന്നു. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം തരാത്തതെന്തെന്ന് അത്ഭുതം തോന്നുന്നുവെന്ന് പ്രിയാമണി പറഞ്ഞു. അതിനുള്ള കാരണം തികച്ചും അവ്യക്തമാണ്. ഇക്കാര്യം യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത് നിര്‍മാതാക്കളോടും സംവിധായകരോടുമാണെന്നും പ്രിയാമണി പറഞ്ഞു.
‘എല്ലാ ബഹുമാനത്തോടെയും പറയട്ടേ, ആരെയും കുറ്റപ്പെടുത്താനല്ല ഞാന്‍ ശ്രമിക്കുന്നത്. എന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാള്‍ മികച്ചുനില്‍ക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നല്‍കാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇക്കാര്യമാണ് സ്ഥിരം കേള്‍ക്കുന്നത്. ഇത് ശരിയല്ലെങ്കിലും അവസരം നിഷേധിക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അറിയില്ല. പക്ഷേ കുഴപ്പമില്ല, ഞാന്‍ വളരെ സന്തോഷവതിയാണ്.’ എന്നും പ്രിയാമണി വിശദീകരിച്ചു.