Malayalam Breaking News
പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. പക്ഷെ ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങിനെയല്ലെന്നാണ് അവരൊക്കെ പറയുന്നത് – പ്രിയാമണി
പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. പക്ഷെ ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങിനെയല്ലെന്നാണ് അവരൊക്കെ പറയുന്നത് – പ്രിയാമണി
By
പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. പക്ഷെ ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങിനെയല്ലെന്നാണ് അവരൊക്കെ പറയുന്നത് – പ്രിയാമണി
തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നടിയാണ് പ്രിയാമണി. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ പ്രിയാമണി ബിസിനസുകാരനായ മുസ്തഫ കമാലുമായുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു.
വിവാഹിതയായ പ്രിയാമണി ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി . തന്റെ ഭര്‍ത്താവിനും കുടുംബത്തിനും നടന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയതെന്നും താരം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങിനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്നാല്‍ എന്റെ ഭര്‍ത്താവ് അങ്ങിനെയല്ല. ഓണ്‍ സ്ക്രീന്‍ കിസിംഗ് സീനൊക്കെ ഒഴിവാക്കും’. പ്രിയാമണി പറഞ്ഞു.
‘വിവാഹം കഴിഞ്ഞ് മൂന്നാം ദിനം ഞാന്‍ സിനിമയില്‍ അഭിനയിച്ചു. ഭര്‍ത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും അക്കാര്യത്തില്‍ എനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ആ പിന്തുണയില്ലെങ്കില്‍ നിങ്ങളോട് സംസാരിക്കാന്‍ പോലും എനിക്ക് കഴിയില്ല.
ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യന്‍ സിനിമകള്‍ അവര്‍ക്കെല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ചും മുസ്തഫയുടെ അച്ഛന്. വിവാഹശേഷം നീ അഭിനയിക്കണം വീട്ടിലിരിക്കരുത് എന്നാണ് മുസ്തഫ എന്നോട് പറഞ്ഞത്. സിനിമയോടുള്ള എന്റെ പാഷന് മുസ്തഫയ്ക്ക് അറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു’. പ്രിയാമണി പറഞ്ഞു.
priyamani about musthapha kamal