Malayalam Breaking News
പ്രളയബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങായി മഞ്ജുവാര്യര്‍
പ്രളയബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങായി മഞ്ജുവാര്യര്‍
പ്രളയബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങായി മഞ്ജുവാര്യര്‍
പ്രളയബാധിതര്‍ക്ക് വീണ്ടും കൈത്താങ്ങായി മഞ്ജു വാര്യര്‍. പ്രളയക്കെടുതിയില്‍ ദുരിതബാധിതര്‍ക്ക് മഞ്ജു തുടക്കം മുതല്‍ക്കെ സഹായഹസ്തവുമായി എത്തിയിരുന്നു. എറണാകുളത്തെ പല ക്യാംപുകളിലേക്കും മഞ്ജു ഇതിനോടകം തന്നെ സഹായമെത്തിച്ചിട്ടുണ്ട്.
മഞ്ജുവിന്റെ സ്വന്തം ഗ്രാമമായ പുള്ളില്‍ ദുരിതബാധിതര്‍ ഏറെയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി പോയ മഞ്ജുവിന് പുള്ളിലെ കാഴ്ച്ചകള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നു. വീടുകളില്‍ ഇടം കിട്ടാത്തവര്‍ ക്യാംപുകളില്‍ താമസിക്കുകയായിരുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ ഗ്രാമവുമായി ഫോണ്‍ബന്ധവും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ആരെല്ലാം എവിടെയാണെന്നു മനസിലാക്കാന്‍ പോലുമായില്ലന്നും വെള്ളം കയറിയതിന്റെ പാടുകള്‍ മരങ്ങളിലും ചുമരുകളിലും കണ്ടാല്‍ പേടിയാകുമെന്നും മഞ്ജു പറഞ്ഞിരുന്നു. സഹായവസ്തുക്കള്‍ നിറച്ച ട്രക്കിലായിരുന്നു മഞ്ജു പുള്ളിലെത്തിയത്. പ്രളയത്തില്‍പ്പെട്ടവര്‍ക്കായി മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ സമാഹരിച്ച ഒരു ട്രക്ക് വസ്തുക്കളുമായാണ് മഞ്ജു പുള്ളിലെത്തിയത്.
കോള്‍പാടത്തിനു കരയിലുള്ള മഞ്ജുവിന്റെ വീടിന്റെ മുറ്റം വരെയും വെള്ളമെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മഞ്ജുവിന്റെ വീട് പ്രളയബാധിതര്‍ക്ക് ആശ്രയമായിരിക്കുകയാണ്. പ്രളയബാധിതര്‍ക്കായി മഞ്ജുവാര്യരുടെ വീട് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മഞ്ജുവിന്റെ വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാര്യര്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം.
താഴ്ന്നപ്രദേശങ്ങളിലൊന്നായ ചാഴൂര്‍ പഞ്ചായത്തിലെ 200ല്‍ പരം വീടുകളാണ് തകര്‍ന്നത്. ചിറയ്ക്കല്‍ ബോധാനന്ദ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം പ്രവര്‍ത്തിച്ചിരുന്നിടത്ത് ഏതാനും കുടുംബങ്ങളെ തമസിപ്പിച്ചതായും വൈസ് പ്രസിഡന്റ് അറിയിച്ചത്. വായനശാല, പാര്‍ട്ടിഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി ഇവിടെ 13 താത്കാലിക കേന്ദ്രങ്ങളാണുള്ളത്.
once-again-manju-warrier-s-helping-hands-to-kerala-flood