Malayalam
വീടിന്റെ അടിത്തറ തെറ്റിയാല്‍ ഒരു ക്രിയേറ്റീവ് പേഴ്സണും നേരെ ചൊവ്വേ നില്ക്കാന് കഴിയില്ല; തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസി ആയിരുന്നു; പ്രിയദര്ശന്
വീടിന്റെ അടിത്തറ തെറ്റിയാല്‍ ഒരു ക്രിയേറ്റീവ് പേഴ്സണും നേരെ ചൊവ്വേ നില്ക്കാന് കഴിയില്ല; തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസി ആയിരുന്നു; പ്രിയദര്ശന്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്ശന്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കിന്നും ആരാധകര്‍ ഏറെയാണ്. പ്രിയദര്ശന് മാത്രമല്ല, അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ലിസിയും മകള്‍ കല്യാണി പ്രിയദര്‍ശനും മകനും പ്രേക്ഷകര്‍ സുപരിചിതരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീര്‍ഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. ലിസിയുമായി പിരിഞ്ഞതും അതിന് ശേഷമുള്ള തന്റെ വിഷാദ രോഗത്തെ കുറിച്ച് പറഞ്ഞും പ്രിയദര്ശന് രംഗത്തെത്തിയിരുന്നത് ഏറെ വാര്‍ത്തയായിരുന്നു.
അടുത്തിടെ മകന് സിദ്ധാര്‍ത്ഥിന്റെ വിവാഹം ഇരുവരും ഒന്നിച്ച് നിന്നായിരുന്നു നടിത്തി കെങ്കേമമാക്കിയത്. അതേസമയം തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസി ആയിരുന്നു എന്ന് പ്രിയദര്ശന് മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായി മാറുകയാണ്.
ഞാന്‍ സിനിമ ചെയ്യുമ്പോള്‍ എന്റെ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എന്റെ ഭാര്യ തന്നെ ആയിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല, സമയത്തിന് നിശ്ചയമില്ല, ആഹാരം കഴിക്കുന്നതിനു നേരമില്ല. സംവിധായകന് എന്നാല്‍ ക്യാപ്റ്റന്‍ ഓഫ് ഷിപ്പ് ആണ്.
ഒരുപാട് പ്രതിസന്ധികള്‍ക്ക് ഉള്ളില്‍ നില്ക്കുന്ന ജോലിയാണ് അത്. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വലിയ സംവിധായകരുടെയും കരിയര്‍ താഴെ പോയിട്ടുണ്ടെങ്കില്‍ മേജര്‍ റീസണ്‍ അവരുടെ കുടുംബമാണ്. വീടിന്റെ അടിത്തറ തെറ്റിയാല്‍ ഒരു ക്രിയേറ്റീവ് പേഴ്സണും നേരെ ചൊവ്വേ നില്ക്കാന് കഴിയില്ല.
അതിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. അവരുടെ ഒന്നും പേര് പറയാന്‍ കഴിയാത്തത് കൊണ്ട് പറയാത്തതാണ്. കാരണം എന്നെക്കാള്‍ വലിയ ആളുകളാണ് അവര്‍. അവരുടെയൊക്കെ തകര്‍ച്ചയുടെ പ്രധാന കാരണം വീട് തന്നെയാണെന്നും പ്രിയദര്ശന് വ്യക്തമാക്കുന്നു. വ്യക്തി ജീവിതത്തില്‍ പ്രിയദര്ശന് കുറച്ചു കാലം മുന്‍പ് ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു. 2014 ല്‍ ആയിരുന്നു ലിസിയുമായി പ്രിയദര്ശന് വേര്‍പിരിയുന്നത്.
വിവാഹ മോചനത്തിന് ശേഷം വളരെ മോശം കാലഘട്ടത്തിലൂടെ ആണ് താന്‍ കടന്നു പോയത് എന്നാണ് അദ്ദേഹം പറയുന്നത്. മാനസികമായി അദ്ദേഹം തകര്‍ന്ന സമയമായിരുന്നു അത്. ഒടുവില്‍ മോഹന്‍ലാലിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആ സമയത്ത് ഒപ്പം ചെയുന്നത്. കുടുംബ ബന്ധങ്ങളിലെ താളപിഴകള് ഒരു വ്യക്തിയുടെ ക്രിയേറ്റീവിറ്റിയെ ബാധിക്കുമെന്നും തനിക്ക് പിന്തുണയായി നിന്നത് ഭാര്യ ലിസി ആയിരുന്നു എന്നുമാണ് പ്രിയദര്ശന് പറയുന്നത്.
24 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും ബന്ധം വേര്‍പെടുത്തിയത്. പ്രിയദര്ശന് സംവിധാനം നിര്‍വഹിച്ച ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലിസി സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. ലിസിയും പ്രിയദര്‍ശനും തമ്മില്‍ പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ലിസി പ്രിയദര്‍ശനുമായി വേഗം സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്നു നിരവധി ചിത്രങ്ങളില്‍ ലിസി നായികയായി മാറി. ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 ചിത്രങ്ങളില്‍ ലിസി അഭിനയിച്ചു.
ആദ്യം ഉണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി മാറുകയും 1990 ഡിസംബര്‍ 13നു ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദര്ശന് എന്ന് പേര് സ്വീകരിച്ചു. പ്രിയദര്‍ശനുമായി ഒരു വിധത്തിലും ചേര്‍ന്ന് പോകാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ഈ ബന്ധം വേര്‍പെടുത്തിയതെന്ന് ലിസി തുറന്നു പറഞ്ഞിട്ടുണ്ട്. എന്താണ് ബന്ധം അവസാനിപ്പിക്കാനിടയായ കാരണമെന്ന് കുട്ടികള്‍ക്ക് അറിയാമായിരുന്നുവെന്ന് ബന്ധം വേര്‍പെടുത്തിയ ആദ്യ നാളുകളികളില്‍ തുറന്നു പറഞ്ഞിരുന്നു.
പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വളരെ ഭംഗിയായി പോകുന്നതായി തോന്നാമങ്കിലും ഉള്ളില്‍ നടക്കുന്ന പല കാര്യങ്ങളും അത്ര സുഗമമം അല്ലന്നു അഭിപ്രായപ്പെട്ടിരുന്നു. പ്രിയദര്ശന് ലിസിക്ക് ഒരു വിധത്തിലുമുള്ള ബഹുമാനവും കൊടുത്തിരുന്നില്ലന്നും അതാണ് വിവാഹമോചനത്തിലേക്കെത്താന്‍ കാരണമായതെന്നും ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പ്രിയദര്‍ശനു പരസ്ത്രീ ബന്ധമുള്ളത് കൊണ്ടാണ് ലിസി ഇത്തരം ഒരു തീരുമാനമെടുത്തതെന്നു പല ഗോസിപ്പുകള്‍ കേട്ടിരുന്നു. താന്‍ ലിസിക്കായി ഇപ്പൊഴും കാത്തിരിക്കുകയാണെന്നും താന്‍ ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നുവെന്നും പ്രിയദര്ശന് തുറന്നു പറഞ്ഞിരുന്നു. പക്ഷേ ഇനി ഒരു മടങ്ങി വരവില്ലന്നാണ് ലിസി പ്രതികരിച്ചത്.
