Connect with us

ലിസിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനും പിടിച്ച് കൊണ്ട് പോകുവാനും അമ്മ ഏലിയാമ്മ ഏതാനും ​ഗുണ്ടകളുമായി വന്നു; ആലപ്പി അഷ്റഫ്

Malayalam

ലിസിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനും പിടിച്ച് കൊണ്ട് പോകുവാനും അമ്മ ഏലിയാമ്മ ഏതാനും ​ഗുണ്ടകളുമായി വന്നു; ആലപ്പി അഷ്റഫ്

ലിസിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനും പിടിച്ച് കൊണ്ട് പോകുവാനും അമ്മ ഏലിയാമ്മ ഏതാനും ​ഗുണ്ടകളുമായി വന്നു; ആലപ്പി അഷ്റഫ്

മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ ലിസിയും മകൾ കല്യാണി പ്രിയദർശനും മകനും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. പ്രിയദർശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീർഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്.

2016 ലായിരുന്നു വേർപിരിയൽ. 26 വർഷത്തെ വിവാഹ ജീവിതം അവസാനിച്ചത് പ്രിയദർശനെ ഏറെ വിഷമിപ്പിച്ചിരുന്നു. ലിസിയുമായി പിരിഞ്ഞതും അതിന് ശേഷമുള്ള തന്റെ വിഷാദ രോഗത്തെ കുറിച്ച് പറഞ്ഞും പ്രിയദർശൻ രംഗത്തെത്തിയിരുന്നത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിതാ ലിസി-പ്രിയദർശൻ പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ലിസി-പ്രിയദർശൻ പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. അവർ തമ്മിൽ ഇടയ്ക്ക് പിണക്കങ്ങളുണ്ടാകും, ഇണക്കങ്ങളുണ്ടാകും. പ്രിയന്റെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളിൽ ഭൂരിഭാ​ഗവും ലിസിയെ കെട്ടുന്നതിൽ കടുത്ത എതിർപ്പുള്ളവരായിരുന്നു. ഞാനും കൊച്ചിൻ ഹനീഫയുമൊക്കെ ലിസി പക്ഷക്കാരും. അന്ന് കൊച്ചിൻ ഹനീഫയുടെ പകലിൽ ഒരു പൗർണമി എന്ന സിനിമയുടെ ഷൂട്ടിം​ഗ് എറണാകുളത്ത് നടക്കുന്നുണ്ട്. ശിവകുമാർ, രാധിക, ലിസി, റഹ്മാൻ തുടങ്ങിയവരായിരുന്നു താരങ്ങൾ.

ലിസിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനും പിടിച്ച് കൊണ്ട് പോകുവാനും അമ്മ ഏലിയാമ്മ ഏതാനും ​ഗുണ്ടകളുമായി ഹനീഫയുടെ സെറ്റിലെത്തി. സംഘർഷ ഭരിതമായ അന്തരീക്ഷം അവരവിടെ സൃഷ്ടിച്ചു. ലിസി ഭയന്ന് വിറച്ചു. ഹ​നീഫ ഒരു തനി ​ഗുണ്ടായായി മാറി. കലി പൂണ്ട ഹനീഫ അലറി. അവളെ തൊട്ടാൽ എല്ലാത്തിനെയും കീച്ചിക്കളയും മര്യാദക്ക് ഇവിടെ നിന്നും പൊക്കോണം എന്ന് പറഞ്ഞു. വിരട്ടാൻ വന്നവർ തിരിച്ച് പോയെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ഇതേക്കുറിച്ച് ഹനീഫ എന്നോട് പറഞ്ഞത് എടാ അവിടെ അതേ രക്ഷയുള്ളൂ, അല്ലെങ്കിൽ അവർ പെണ്ണിനെയും കൊണ്ട് പോയേനെ എന്നാണ്. ഹനീഫിക്ക ഇല്ലായിരുന്നെങ്കിൽ എന്റെ കാര്യം പോക്കായെനെ എന്നാണ് ലിസി എന്നോട് പറഞ്ഞത്. സുകുമാരി ചേച്ചി, ഹനീഫ എന്നിവരോടേ തനിക്ക് ജീവിതത്തിൽ കടപ്പാടുള്ളൂ എന്ന് ലിസി പറഞ്ഞിട്ടുണ്ട്. ലിസി-പ്രിയദർശൻ വിവാഹത്തിന്റെ പ്രധാന കാർമികത്വം വഹിച്ചത് കൊച്ചിൻ ഹനീഫയായിരുന്നു.

അച്ഛനും അമ്മയും സഹോദരങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്ത് കുഞ്ഞനുജത്തിയെ പോലെ കണ്ട് എന്റെ വിവാഹം നടത്തിയത് ഹനീഫിക്കയാണെന്ന് ലിസി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യം പറഞ്ഞാൽ ഇപ്പോഴും ലിസിയുടെ കണ്ണ് നിറയുമെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.

ആദ്യ ചിത്രത്തിലൂടെ തന്നെ ലിസി പ്രിയദർശനുമായി വേഗം സൗഹൃദത്തിലാവുകയായിരുന്നു. തുടർന്നു നിരവധി ചിത്രങ്ങളിൽ ലിസി നായികയായി മാറി. ആറ് വർഷത്തിനിടെ പ്രിയദർശന്റെ 22 ചിത്രങ്ങളിൽ ലിസി അഭിനയിച്ചു. ആദ്യം ഉണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി മാറുകയും 1990 ഡിസംബർ 13നു ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദർശൻ എന്ന് പേര് സ്വീകരിച്ചു.

വിവാഹമോചന ശേഷവും ലിസിയെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തിയാണ് പ്രിയദർശൻ. തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസി ആയിരുന്നു എന്നായിരുന്നു പ്രിയദർശൻ പറഞ്ഞിരുന്നത്. താൻ ലിസിക്കായി ഇപ്പൊഴും കാത്തിരിക്കുകയാണെന്നും താൻ ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നുവെന്നും പ്രിയദർശൻ തുറന്നു പറഞ്ഞിരുന്നു.

പക്ഷേ ഇനി ഒരു മടങ്ങി വരവില്ലന്നാണ് ലിസി പ്രതികരിച്ചത്. പ്രിയദർശനുമായി ഒരു വിധത്തിലും ചേർന്ന് പോകാൻ കഴിയാത്തതുകൊണ്ടാണ് താൻ ഈ ബന്ധം വേർപെടുത്തിയതെന്ന് ലിസി തുറന്നു പറഞ്ഞിട്ടുണ്ട്. എന്താണ് ബന്ധം അവസാനിപ്പിക്കാനിടയായ കാരണമെന്ന് കുട്ടികൾക്ക് അറിയാമായിരുന്നുവെന്ന് ബന്ധം വേർപെടുത്തിയ ആദ്യ നാളുകളികളിൽ തുറന്നു പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top