Connect with us

ആദ്യത്തെ സിനിമയിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തിൽ മാത്രമേ സാധിക്കൂ; വളരെ അപൂർവമായ കാര്യം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ

Actor

ആദ്യത്തെ സിനിമയിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തിൽ മാത്രമേ സാധിക്കൂ; വളരെ അപൂർവമായ കാര്യം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ

ആദ്യത്തെ സിനിമയിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തിൽ മാത്രമേ സാധിക്കൂ; വളരെ അപൂർവമായ കാര്യം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ. മലയാള സിനിമയിലെ എറ്റവും വലിയ ഹിറ്റ് കൂട്ടുക്കെട്ട് ഏതാണെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒറ്റ ഉത്തരമേ ഉണ്ടാകൂ. അത് മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ട് ആണ്. കുസൃതി നിറഞ്ഞ വേഷങ്ങൾ നൽകി മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയതും പ്രേക്ഷകരുമായി കൂടുതൽ അടുപ്പിച്ച് നിർത്തിയതിനും പ്രിയദർശന് വലിയ പങ്കുണ്ട്.

1984 ൽ പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്ന ചിത്രം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ചെയ്തു. അതിനു പിന്നാലെ മലയാളികൾ എല്ലാകാലത്തും ഓർത്തുവയ്ക്കുന്ന ചിത്രങ്ങളാണ് മലയാളത്തിൽ പിറന്നത്. ചിത്രം, താളവട്ടം, തേന്മാവിൻ കൊമ്പത്ത് , കിലുക്കം, കാലാപാനി എന്നിവ അക്കൂട്ടത്തിൽ ചിലതാണ്.

ഇപ്പോഴിതാ തന്റെ നൂറാമത്തെ ചിത്രം സംവിധാനം ചെയ്യുന്ന സന്തോഷത്തിലാണ് പ്രിയദർശൻ. എന്നാൽ ആ ചിത്രത്തിലും നായകൻ മോഹൻലാൽ തന്നെയായിരിക്കും നായകനെന്നാണ് പുറത്ത് വരുന്ന വിവരം. ഈ സന്തോഷവാർത്ത മോഹൻലാൽ തന്നെയാണ് ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നതും.

പ്രിയദർശൻ എന്നിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തിരനോട്ടത്തിൽ വന്നു, നവോദയയിലേക്ക് ഞാനാണ് കൊണ്ടുപോകുന്നത്. അതൊരു കൂട്ടുകെട്ടായി മാറി. പ്രിയൻറെ ആദ്യ സിനിമ പൂച്ചയ്ക്കൊരു മൂക്കൂത്തിയാണ്. ഒരു മൂന്ന് സിനിമ കൂടി ചെയ്താൽ 100 സിനിമയാവും. നൂറാമത്തെ സിനിമയിൽ ഞാൻ അഭിനയിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്.

വളരെ അപൂർവ്വമായ കാര്യമാണ്. നൂറ് സിനിമകൾ ചെയ്യുക എന്നത് തന്നെ വലിയ പ്രയാസമാണ്. ആദ്യത്തെ സിനിമയിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതൊക്കെ മലയാളത്തിൽ മാത്രമേ സാധിക്കൂ. മലയാള സിനിമയുടെ ചരിത്രമെടുത്ത് നോക്കിയാൽ 2000, 3000 സിനിമയൊക്കെ ചെയ്ത ആർട്ടിസ്റ്റുകളുണ്ട്.

സുകുമാരി ചേച്ചിയൊക്കെ എത്ര സിനിമ ചെയ്തെന്ന് അറിയില്ല. ക്യാമറാമാന്മാരും സംവിധായകരുമുണ്ട്. ചന്ദ്രകുമാറൊക്കെ 150 സിനിമയിൽ കൂടുതൽ ചെയ്തിട്ടുണ്ട്. ഐ വി ശശി, ശശികുമാർ സാർ. പ്രിയൻറെ കാര്യമെടുത്താൽ മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, ഹിന്ദി ഒക്കെ ചെയ്തിട്ടുണ്ട് എന്നും മോഹൻലാൽ പറഞ്ഞു.

അതേസമയം, പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ ചിത്രത്തിന് ഹരം എന്നാണ് പേര്. വിനീത് ശ്രീനിവാസൻ ആണ് രചന നിർവഹിക്കുന്നത്. ആദ്യമായാണ് മോഹൻലാൽ – പ്രിയദർശൻ ചിത്രത്തിന് വിനീത് ശ്രീനിവാസൻ രചന നിർവഹിക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും ഒരുമിക്കുന്ന ചിത്രമാണിത്. പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പൂച്ചയ്ക്കൊരു മൂക്കുത്തി.

ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, ബോയിംഗ് ബോയിംഗ്, ചെപ്പ്, വെള്ളാനകളുടെ നാട്, ആര്യൻ, ചിത്രം, വന്ദനം, അക്കരെ അക്കരെ അക്കരെ, ചന്ദ്രലേഖ, കാക്കക്കുയിൽ, കിളിച്ചുണ്ടൻ മാമ്പഴം, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മോഹൻലാൽ – പ്രിയദർശൻ ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ അധികവും സൂപ്പർ ഹിറ്റുകളായിരുന്നു.

മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ കൂട്ടുക്കെട്ട് എന്നുവേണം മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിനെ വിശേഷിപ്പിക്കാൻ. ഒന്നിച്ചു ചെയ്ത സിനിമകളിൽ ഭൂരിഭാഗവും സൂപ്പർഹിറ്റായി. ഇരുവരും ഒന്നിച്ചുള്ള സിനിമകളെല്ലാം ബോക്‌സോഫീസിലും വലിയ വിജയം നേടിയവയാണ്. സംവിധായകൻ-നടൻ എന്നതിനപ്പുറം ഏറെ വിശേഷണങ്ങൾ അർഹിക്കുന്ന ബന്ധമാണ് പ്രിയദർശനും മോഹൻലാലും തമ്മിൽ. അവർ തന്നെ ഇക്കാര്യം പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

More in Actor

Trending