പ്രിയ വാര്യർക്ക് വിവാദമൊഴിഞ്ഞിട്ട് നേരമില്ല . കണ്ണിറുക്കലിലൂടെ ഇന്റർനാഷണൽ ക്രഷ് ആയി അറിയപ്പെട്ടെങ്കിലും പിന്നീട് വിവാദങ്ങളുടെ പെരുമഴ ആയിരുന്നു. സിനിമയെ സംബന്ധിച്ചും സിനിമക്കുള്ളിലെ പ്രശ്നങ്ങളെ സംബന്ധിച്ചുമെല്ലാം നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉയർന്നു. ഈ സാഹചര്യത്തിലാണ് പ്രിയയുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസർ പുറത്തു വരുന്നത്. പ്രശാന്ത് മാമ്ബുള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ് .
സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ടീസര്‍ തരംഗമായി മാറിയിട്ടുമുണ്ട്. പതിവ് പോലെ തന്നെ ഇത്തവണയും ചില സംശയങ്ങള്‍ ബാക്കിവെച്ചാണ് ടീസര്‍ അവസാനിക്കുന്നത്. ശ്രീദേവിയുടെ പ്രണയനായകന് ആരാണെന്ന സംശയവുമായാണ് പുതിയ ടീസര്‍ എത്തിയിട്ടുള്ളത്. ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുന്‍പ് തന്നെ ടീസര്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നിരുന്നു. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 70 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
ശ്രീദേവിയുടെ കഥ സിനിമയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നോട്ടീസ് അയച്ചിരുന്നു. ശ്രീദേവി എന്ന അഭിനേത്രിയായാണ് പ്രിയയെത്തുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് അവരുടെ കഥയാണോയെന്ന കാര്യത്തെക്കുറിച്ചുള്ള സംശയം ഇതുവരെയും നീങ്ങിയിട്ടില്ല.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...