Malayalam Breaking News
ഒരാൾ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറെ ആൾക്കാരാണ് എനിക്കെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ – പ്രിയ വാര്യർ
ഒരാൾ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറെ ആൾക്കാരാണ് എനിക്കെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ – പ്രിയ വാര്യർ
By
ഒരാൾ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറെ ആൾക്കാരാണ് എനിക്കെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ – പ്രിയ വാര്യർ
ട്രോളർമാരുടെ ഇഷ്ട താരമാണ് പ്രിയ വാര്യർ. പല വിവാദങ്ങളും പിന്നാലെ പ്രിയയെ തേടിയെത്തി. ഇതൊക്കെ തന്നെ വേദനിപ്പിച്ചെന്നു പ്രിയ പറയുന്നു. മഞ്ചിന്റെ പരസ്യത്തിൽ അഭിനയിച്ച പ്രിയയുടെ പ്രകടനം മോശമായതിനെ തുടർന്ന് കമ്പനിക്ക് നഷ്ടമുണ്ടായെന്നും പരസ്യം പിൻവലിച്ചെന്നും വിവാദമുണ്ടായിരുന്നു. അതുപോലെ രാഹുൽ ഗാന്ധി പ്രിയയുടെ കണ്ണിറുക്കൽ കോപ്പിയടിച്ചെന്ന വിവാദവും. ഇതിനോടൊക്കെ പ്രിയ പ്രതികരിക്കുകയാണ്.
ഐ.പി.എല്‍ സമയത്താണ് മഞ്ചിന്റെ പരസ്യം ചെയ്തത്. സീസണ് അവസാനിച്ചപ്പോള്‍ പരസ്യവും കുറച്ചു. പിന്നീടാണ് ചാനല്‍ വര്‍ത്തകളിലൊക്കെ ഒരു കോടി ചിലവില്‍ ചെയ്ത പ്രിയ വാര്യരുടെ പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്നും പരസ്യം പിന്‍വലിച്ചെന്നുമൊക്കെ കാണുന്നത്. മഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കേറ്റവും ലാഭമുണ്ടാക്കിയ പരസ്യമാണതെന്നാണ് അവര്‍ പറഞ്ഞത്. തെറ്റിദ്ധാരണ മാറ്റാന്‍ പത്ര സമ്മേളനം നടത്താമെന്നും പറഞ്ഞു. പക്ഷെ ഇപ്പോഴും ആ വ്യാജ വാര്‍ത്ത സത്യമാണെന്നാണ് പലരും വിശ്വസിക്കുന്നത്.
രാഹുല്‍ ഗാന്ധി വിങ്ക് ചെയ്തത് എന്നെ കോപ്പിയടിച്ചാണെന്നും പറഞ്ഞായിരുന്നു അടുത്ത ആരോപണം. കോളേജില്‍ നിന്നും വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ ചാനലുകാര് വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അദ്ദേഹം വിങ്ക് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞു. പക്ഷെ കുറച്ചു കൂടി അതിശയോക്തി കലര്‍ന്ന മറുപടി വേണമെന്ന് പറഞ്ഞപ്പോള്‍ എന്റെ സിഗ്നേച്ചര്‍ സിംബലായ കണ്ണിറുക്കല്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അങ്ങ് പറഞ്ഞു. പക്ഷെ അദ്ദേഹം എന്റെ സിംബല്‍ കോപ്പിയടിച്ചെന്ന് ഞാന്‍ പറഞ്ഞതായാണ് വാര്‍ത്തയും ട്രോളും വന്നത്. ഞാന്‍ പിന്നെ എങ്ങനെയാണ് പറയേണ്ടത്. ഈ വിവാദങ്ങളൊക്കെ വെറുതെ ഉണ്ടാക്കുകയാണ് ഒരാള്‍ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ചു ആളുകളാണ് ഇതിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്”- പ്രിയ പറയുന്നു.
priya varrier about controversy
