റോഷനെ കെട്ടിപ്പിടിച്ച് പ്രിയ വാര്യർ; നിരാശയെന്ന് ആരാധകർ
Published on
റോഷനെ കെട്ടിപ്പിടിച്ച് പ്രിയ വാര്യർ. പ്രിയ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്. ഒരു അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയമായ താര ജോഡികളാണ് ഇരുവരും. ഇപ്പോൾ ഇരുവരുടെയും ഈ ചിത്രമാണ് വൈറലാവുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ ഗംഭീര ജോഡി എന്നും ക്യൂട്ട് എന്നുമെല്ലാണ് കമന്റുകളിട്ടിരിക്കുന്നത്. ചിലരാകട്ടെ നിരാശരായെന്നും കമന്റ് ചെയ്തിട്ടുണ്ട്.ഇരുവരും പ്രണയത്തിലാണെന്ന് പോലും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.
ഒരു അഡാറ് ലവ് സിനിമ ഇറങ്ങുന്നതിനും മുന്‍പേ താരമായ ഇരുവരും പ്രശംസയും വിമര്‍ശനവും നേരിട്ടിരുന്നു. ആദ്യ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ ഒപ്പം നിന്ന സുഹൃത്തുകൂടെയാണ് പ്രിയക്ക് റോഷന്.
priya varrier
Continue Reading
You may also like...
Related Topics:Priya Prakash Varrier, roshan
