ബ്രോ ഡാഡിയിലെ കല്യാണിയുടെ വേഷം താന്‍ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ; ആ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് പ്രിയ വാര്യര്‍

ഒമര്‍ലുലുവിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. അഡാര്‍ ലൗവിന് ശേഷം പ്രിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. അന്യഭാഷകളില്‍ തിളിങ്ങി നില്‍ക്കുകയാണ് താരം.
എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് മലയാളത്തില്‍ ഒരു നല്ല കഥാപാത്രം ചെയ്യാനാണ് താന്‍ കാത്തിരിക്കുന്നതെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്നെ മോഹിപ്പിച്ച ഒരു കഥാപാത്രത്തെ കുറിച്ച് പറയുകയാണ് പ്രിയ വാര്യര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡിയിലെ നായികാ വേഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു എന്നാണ് പ്രിയ വാര്യര്‍ പറഞ്ഞത്.
താന്‍ ചെയ്താല്‍ കൂടുതല്‍ നന്നായേക്കും എന്ന് തോന്നുന്ന എതെങ്കിലും കഥാപാത്രമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ബ്രോ ഡാഡിയിലെ കല്ല്യാണിയുടെ റോള്‍ എന്നാണ് പ്രിയ മറുപടി നല്‍കിയത്. താന്‍ ആ സിനിമ കണ്ടപ്പോള്‍ തന്നെ അതിനെക്കുറിച്ച് ചിന്തിച്ചെന്നും തന്റെ മനേജരൊട് അക്കാര്യത്തെപ്പറ്റി സംസാരിച്ചെന്നും പ്രിയ പറഞ്ഞു.
മിക്കവാറും എല്ലാ സിനിമകള്‍ കാണുമ്പോഴും ഈ കഥാപാത്രം ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നാറുണ്ടെന്നും ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ടെന്നും പ്രിയ പറയുന്നു. കൂടെ അഭിനയിച്ച ഏതെങ്കിലും താരത്തിനോട് പ്രണയം തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ആരാണന്ന് പറയില്ലെന്നും പ്രിയ പറഞ്ഞു.
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ...
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ...