Connect with us

‘കുട്ടൂസ് എന്ന വിളി ആദ്യം ഇഷ്ടമായിരുന്നില്ല’, ഫേസ്ബുക്കില്‍ അധികം ആക്റ്റീവ് അല്ല, എഫ്എഫ്‌സി എന്താണെന്ന് പോലും അറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് പ്രിയ പ്രകാശ് വാര്യര്‍

Malayalam

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇപ്പോള്‍ സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ‘കൊള്ള’ എന്ന ചിത്രത്തില്‍ രജീഷ വിജയനൊപ്പം പ്രിയ വാര്യരും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

പ്രിയയ്ക്ക് ആരാധകര്‍ ഇട്ട് നല്‍കിയ ഒരു പേരാണ് കുട്ടൂസ്. ഈ വിളി തനിക്ക് ആദ്യമൊന്നും ഇഷ്ടമായിരുന്നില്ലെന്ന് പ്രിയ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

‘കുട്ടൂസ് എന്ന വിളി ആദ്യം ഇഷ്ടമായിരുന്നില്ല. ഫേസ്ബുക്കിലാണ് ഈ പേര് വന്നത്. ഞാന്‍ അന്ന് ഫേസ്ബുക്കില്‍ അധികം ആക്റ്റീവ് അല്ല. എഫ്എഫ്‌സി എന്നൊരു ഗ്രൂപ്പില്‍ എങ്ങാണ്ട് ആണ് ഈ പേര് ഉണ്ടായത്. എനിക്ക് അതെന്താണെന്ന് പോലും അറിയില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

സെറ്റിലൊക്കെ വിളിച്ച് തുടങ്ങിയപ്പോള്‍ ‘അയ്യേ വിളിക്കല്ലേ’ എന്ന് ഞാന്‍ അവരോട് പറഞ്ഞു. ഇപ്പോള്‍ ആരെങ്കിലും കളിയാക്കാന്‍ വേണ്ടി വിളിക്കും. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. കൂട്ടൂസെങ്കില്‍ കൂട്ടൂസ്. വേറൊന്നും വിളിക്കാതിരുന്നാല്‍ മതി. എന്നെക്കുറിച്ച് വരുന്ന ന്യൂസുകള്‍ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാന്‍.

സോഷ്യല്‍ മീഡിയ പേജുകളിലോ, യൂട്യൂബിലോ, ട്രോള്‍ പേജുകളിലോ ആക്റ്റീവ് ആയി നില്‍ക്കുന്ന ആളല്ല ഞാന്‍. എന്നെക്കുറിച്ചുള്ള ഒരു ന്യൂസ് സുഹൃത്തുക്കളാണ് പൊതുവെ അയച്ച് തരിക. അല്ലെങ്കില്‍ അമ്മ വിളിച്ച് പറയും. വളരെ കുറച്ച് കാര്യങ്ങള്‍ക്ക് മാത്രം പ്രതികരിക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ എന്റെ കാര്യം നോക്കി പോകുന്ന ആളാണ്’,എന്നും പ്രിയ പറയുന്നു.

More in Malayalam

Trending