എന്തിനുള്ള പുറപ്പാടാണാവോ! വീണ്ടും ആഡംബര കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്..
ആഡംബര കാര്‍ സ്വന്തമാക്കി വീണ്ടും പൃഥ്വിരാജ് . മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു ആഡംബര കാര്‍ സ്വന്തമാക്കുകയാണ് നടൻ പൃഥ്വിരാജ്. ബിഎംഡബ്ള്യൂവിന്റെ എം 760 മോഡലാണ് താരം ഇപ്പോൾ സ്വാന്തമാക്കിയത് . കഴിഞ്ഞ ദിവസം താരത്തിന്റെ കാറിനെ കുറിച്ചായിരുന്നു മാധ്യമങ്ങളിൽ ചർച്ചാ വിഷയം.
കാറിന്റെ വിലയൊന്ന് കുറച്ചു കാണിച്ചതോടെ ഒടുവിൽ പണി കിട്ടുകയായിരുന്നു. താരത്തിന്റെ കാറിന്റെ രജിസ്ട്രേഷന് സര്‍ക്കാര്‍ തടഞ്ഞിരുന്നു. കാറിന്റെ രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ അപേക്ഷ നൽകിയതിൽ കാറിന്റെ വില 1.34 കോടി രൂപയാണ് കൊടുത്തിരിക്കുന്നത് . എന്നാൽ വാഹനത്തിന്റെ യഥാർഥ വിലയാകട്ടെ 1.64 കോടി. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ആണ് കൃത്യമായ വില മനസ്സിലായത് . കാറിന്റെ വില കുറച്ചു കാണിച്ചാണ് റോഡ് നികുതിയും അടച്ചിരുന്നത് .
എന്നാല്‍ 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്.ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ ഒമ്പത് ലക്ഷത്തോളം രൂപ അടയ്ക്കണമെന്നാണ് മോട്ടർ വാഹന വകുപ്പ് പറഞ്ഞത് എന്നാൽ പിന്നീട് നികുതിയുടെ ബാക്കി തുകയായ 9,54,350 രൂപയും അടച്ചാണ് കാറിന്റെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയത്. പിന്നാലെയാണ് താരം ആഡംബര കാര്‍ സ്വന്തമാക്കിയത്.
Prithviraj Sukumaran
