Connect with us

ഒരു കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഉള്ള ഒരു കൊമേഷ്യല്‍ സിനിമയാണിത്, സിനിമയില്‍ ഒരു രാഷ്ട്രീയവും പറയുന്നില്ല; സംവിധായകന്‍ പറയുന്നു

Movies

പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് ഒരുക്കുന്ന പുതിയായ ചിത്രമാണ് ‘ഗുരുവായൂരമ്പല നടയില്‍’. സിനിമയുടെ പോസ്റ്റര്‍ വന്നതിന് പിന്നാലെ പ്രതീഷ് വിശ്വാനാഥ് അടക്കമുള്ളവര്‍ സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം ‘വാരിയംകുന്ന’നെ ഒന്നോര്‍ത്താല്‍ മതി എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി.

ഇപ്പോഴിതാ ഈ സിനിമ കൊണ്ട് വിശ്വാസികള്‍ക്കോ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒരു രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍.

സിനിമയില്‍ ഒരു രാഷ്ട്രീയവും പറയുന്നില്ല. ‘ജയ ജയ ജയ ഹേ’ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നതിനായി തിരക്കഥ എഴുതി എടുത്ത സിനിമയാണ്. അതില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. അല്ലാതെ രാഷ്ട്രീയം പറയാനായി സിനിമ എടുക്കാറില്ല.

ഒരു കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഉള്ള ഒരു കൊമേഷ്യല്‍ സിനിമയാണിത്. എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടും എന്ന് തന്നെയാണ് വിചാരിക്കുന്നത്. അല്ലാതെ ആര്‍ക്കെങ്കിലും പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടിയല്ല ഈ സിനിമ ചെയ്യുന്നത്. അത് സിനിമ കാണുമ്പോള്‍ മനസിലാകുമെന്ന് വിശ്വസിക്കുന്നു.

പിന്നെ സിനിമയുടെ പോസ്റ്റര്‍ വരുമ്പോള്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത്, അവര്‍ക്ക് നമ്മള്‍ ഏതെങ്കിലും തരത്തില്‍ അമ്പലത്തെയോ മറ്റ് കാര്യങ്ങളെയോ മോശമായി ചിത്രീകരിക്കുമോ എന്ന പേടി കൊണ്ടായിരിക്കാം. അവര്‍ അതില്‍ പ്രതികരിക്കട്ടെ. അപ്പോള്‍ നമുക്ക് പറയാമല്ലോ അങ്ങനെയൊരു സംഭവമില്ലെന്ന് എന്നാണ് വിപിന്‍ ദാസ് പറയുന്നത്.

More in Movies

Trending