Connect with us

അന്ന് പരിഹസിച്ചു; പക്ഷെ ഇന്ന് നായകൻ; വൈറലായി അജുവിന്റെ കുറിപ്പ്..

News

അന്ന് പരിഹസിച്ചു; പക്ഷെ ഇന്ന് നായകൻ; വൈറലായി അജുവിന്റെ കുറിപ്പ്..

അന്ന് പരിഹസിച്ചു; പക്ഷെ ഇന്ന് നായകൻ; വൈറലായി അജുവിന്റെ കുറിപ്പ്..

മറ്റുള്ളവരുടെ പരിഹാസങ്ങൾ മുന്നോട്ട് കുതുക്കാനുള്ള ഒരു തുറുപ്പ് ചീട്ടായിരിക്കും. അത് പോലെയൊരു പരിഹാസം വാങ്ങിയവൻ ഇന്ന് മലയാള സിനിമയിൽ നായകനായി എത്തുകയാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസറായ നോബിള്‍ തോമസാണ് ഇപ്പോൾ ഹെലൻ എന്ന ചിത്രത്തിൽ നായകനായി എത്തുന്നത്. നോബിളിനെ കുറിച്ച് നടൻ അജു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കോളജിൽ പഠിക്കുന്ന സമയത്ത് അന്ന് അവൻ സൽമാൻ ഖാനെ പോലെ മുടി വളർത്തിയിരുന്നു . എന്നാൽ ഞങ്ങൾ അവനെ പരിഹസിച്ചു. പക്ഷെ ഇന്ന് അവൻ നായകനായി സിനിമയിൽ എത്തിയിരിക്കുകയാണെന്നും അജു ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പ്

ഇത് നോബിൾ.. നോബിൾ തോമസ്; ജേക്കബിന്റെ സ്വർഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികൾ, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസർ. 2002 ഇൽ, മദ്രാസിലെ KCG College of technology ഇൽ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റൽ…
എന്റെ ഓർമ ശെരി ആണെങ്കിൽ തേർഡ് ഇയർ ആണെന്നു തോന്നുന്നു, നോബിൾ മുടി വളർത്താൻ തുടങ്ങി. വളർത്തി വളർത്തി ഒടുക്കം അന്നത്തെ സൽമാൻ ഖാൻന്റെ Tere Naam സ്റ്റൈൽ വരെ എത്തി. പയ്യെ വണ്ണവും കുറക്കാൻ തുടങ്ങി. കാര്യം തിരക്കിയപ്പോൾ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാൻ ഉള്ള ഒരു പദ്ധതി ആണെന്നു അറിഞ്ഞു. ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിൻ ! അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം നോബിൾ അതിൽ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാടു എക്‌സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാൻ! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളിൽ നിന്നും അവനു കിട്ടിയത് വെറും പരിഹാസം മാത്രം.


പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019! 17 വർഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയിൽ നായകനായി വരുകയാണ്. ഹെലൻ എന്നാണ് ആ ചിത്രത്തിന്റെ പേര്.
ഒരുവ്യക്തി ജീവിതത്തിൽ ആത്മാർത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസർ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാൻ അറിഞ്ഞത്, ഹെലൻ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകൾ ഉണ്ടെന്ന്. വീണ്ടും അവൻ എന്നെ ഞെട്ടിച്ചു !!!
2004 ഇൽ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്.
വിനീത് ഉൾപ്പടെ ഞങ്ങൾ കോളേജിൽ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാൻ കാത്തിരിക്കുന്നു.

Aju Vargees

More in News

Trending

Recent

To Top