Malayalam
വിശ്രമത്തിന് ശേഷം എമ്പുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ്
വിശ്രമത്തിന് ശേഷം എമ്പുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ്
‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരുക്ക് പറ്റി വിശ്രമത്തിലായിരുന്നു നടൻ പൃഥ്വിരാജ് . ഇപ്പോഴിതാ വിശ്രമത്തിന് ശേഷം എംപുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ്. ഖുറേഷി അബ്രഹാമിന്റെ വരവിന് വേദിയൊരുക്കുന്ന സെറ്റ് സന്ദർശിക്കാൻ ആണ് പൃഥ്വിരാജ് എത്തിയതെന്നാണ് സൂചന. എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റർ കൃത്രിമമായി പണിയുന്നതായി നേരത്തെ വാർത്തകൾ എത്തിയിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വർക്ക് നടക്കുന്ന സ്ഥലത്ത് പൃഥ്വിരാജ് എത്തി വിലയിരുത്തി മടങ്ങുന്ന വിഡിയോ ആണിതെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സൂചിപ്പിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി സൂപ്പർഹിറ്റായ ലൂസിഫറിന്റെ രണ്ടാംഭാഗമാണ് ചിത്രം.
സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എംപുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രം ലൂസിഫറിന്റെ പ്രീക്വല്‍ ആകുമോ സീക്വല്‍ ആകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
സിനിമ നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി ‘കെജിഎഫ്’, ‘കാന്താര’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. ഇതോടെ ‘എംപുരാന്‍’ ഒരു ‘പാന്‍ വേള്‍ഡ്’ ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.
മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും, ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ‘ലൂസിഫർ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.
