Connect with us

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രകീ‍‍‍ര്‍ത്തിച്ച് പൃഥ്വിരാജ്

Interesting Stories

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രകീ‍‍‍ര്‍ത്തിച്ച് പൃഥ്വിരാജ്

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രകീ‍‍‍ര്‍ത്തിച്ച് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തീയേറ്ററുകളിൽ വിജയകരമായി റെക്കോര്‍ഡുകൾ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ഈമയൗ ഒരുക്കിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി.
ഒരു അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് സംവിധായകൻ ലിജോ ജോസിൻെ വാഴ്ത്തിയത്. 

ലൂസിഫറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയാണ് പൃഥ്വിരാജ് സംവിധായകനെ പ്രകീര്‍ത്തിച്ചത്. ഒരു സംവിധായകൻ്റെ കഴിവ് അളക്കേണ്ടത് സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ലെന്നും ഈ മ യൗ പോലുള്ള ചിത്രങ്ങളില്‍ സംവിധായകൻ്റെ വേറിട്ട കഴിവ് തന്നെയാണ് പ്രകടമാകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. 

ലൂസിഫര്‍ പോലെ കുറെയധികം ആളുകള്‍ ഭാഗഭാക്കായ വലിയൊരു ചിത്രത്തില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണെന്നും അതിൻ്റെ മുഴുവന്‍ ക്രെഡിറ്റും അണിയറ പ്രവര്‍ത്തകര്‍ക്കു തന്നെയാണെന്നും പൃഥ്വി വ്യക്തമാക്കി. 

ചിത്രം വൻ വിജയം കൊയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായത് ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന ഊഹാപോഹങ്ങളെ കുറിച്ചായിരുന്നു. ഇതിനും താരം മറുപടി നൽകി. ലൂസിഫറിന് ഒരു രണ്ടാം ഭാഗത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ല. ഇനി അഥവാ അത് ചെയ്യുകയാണെങ്കില്‍ ആദ്യ ഭാഗത്തെക്കാള്‍ വലിയ പ്രൊജക്ടായി, ഒരുപാട് ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ചിത്രത്തിൻ്റെ റിലീസിന് ശേഷം സോഷ്യൽ മീഡിയകളിലൂടെ ഏറെ വിവാദമായ ചോദ്യത്തിനും താരം മറുപടി നൽകി. ചിത്രം പുറത്തിറങ്ങിയതിനിടെ തന്നെ ചിത്രത്തെ സംബന്ധിച്ച് വിവാദങ്ങളും പുകഞ്ഞിരുന്നു. ലൂസിഫറിൽ ഉൾപ്പെടുത്തിയ ഐറ്റം ഡാൻസിനെ ചൊല്ലിയായിരുന്നു വിവാദം ഉടലെടുത്തത്. തൻ്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ഉണ്ടാകില്ലെന്ന് പരസ്യമായി വെളിപ്പെടുത്തിയ നടൻ ഒരു സിനിമ സംവിധാനം ചെയ്തപ്പോൾ ഇത് മറന്നു പോയെന്നായിരുന്നു പരക്കെ ഉണ്ടായ ആക്ഷേപം. ചിത്രത്തിലെ ഐറ്റം ഡാന്‍സ് നമ്പറിനെക്കുറിച്ച് സംവിധായകന് പറയാനുള്ളത് ഇതാണ്. ‘നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത്? അത് എങ്ങിനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ?’ പൃഥ്വിരാജ് പറഞ്ഞു. അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ഈ മ യൗ. പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് സൃഷ്ടിച്ച സിനിമ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തീയേറ്ററുകളിലെത്തിയത്. ചിത്രം മികച്ച നിരൂപക പ്രേക്ഷക പ്രശംസയാണ് നേടിയത്. ദേശീയ അന്തർദേശീയ തലത്തിലെ ചലച്ചിത്രമേളകളിൽ അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം കൂടിയാണ് ഇത്. 

Prithviraj says about Lijo Jose pallissery.

More in Interesting Stories

Trending

Recent

To Top