അമ്മയുടെ പിറന്നാൾ ദിനത്തിൽ തിരുപ്പതി ദർശനം; ശ്രീദേവിയുടെ ഓർമ്മകളിൽ മകൾ ജാൻവി
തന്റെ അമ്മയുടെ ജന്മദിനത്തിൽ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവിയുടെ മകൾ ജാൻവി കപ്പൂർ. ശ്രീദേവിയുടെ 56-ാം ജന്മദിനത്തില്ലാണ് ജാൻവി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് . തമിഴ് ആചാരമനുസരിച്ച് ദാവണിയും പാവാടയും അണിഞ്ഞാണ് ജാന്‍വി ക്ഷേത്രത്തില്‍ എത്തിയത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഇതോടെ വൈറൽ ആയി മാറിയിരിക്കുകയാണ് . ഇതിനുപുറമേ
ഹാപ്പി ബര്‍ത്ത് ഡേ മമ്മ, ഐ ലവ് യൂ’ എന്ന അടിക്കുറിപ്പോടെ താരം തന്റെ അമ്മയുടെ ചിത്രവും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തന്റെ സ്വന്തം ചിത്രത്തേക്കാൾ മൂന്നു ലക്ഷം ലൈക്കുകളാണ് ശ്രീദേവിയുടെ ചിത്രത്തിന് ലഭിച്ചത്.
ഇക്കാര്യം നിരവധി ആരാധകര്‍ കമന്റുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.അനില്‍ കപൂറിന്റെ ഭാര്യ സുനിത കപൂറും ശ്രീദേവിയെ അനുസ്മരിച്ചു. ഓര്‍മ്മകള്‍ എല്ലായ്പ്പോഴും പ്രത്യേകതയുള്ളതാണ്. ചിലപ്പോള്‍ ഞങ്ങള്‍ കരഞ്ഞ സമയങ്ങള്‍ ഓര്‍ത്തുകൊണ്ട് ചിരിക്കും, ചിലപ്പോള്‍ തിരിച്ചും,അതാണ് ജീവിതം. ‘ജന്മദിനാശംസകള്‍ ശ്രീ, മിസ് യു’ എന്ന് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും കുറിച്ചു.
2018 ഫെബ്രുവരി 24ന് ശനിയാഴ്ച രാത്രി 11 30ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വച്ചായിരുന്നു ശ്രീദേവിയുടെ അന്ത്യം. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസില്‍ ബാലതാരമായിട്ടാണ് ശ്രീദേവി അഭിനയ രംഗത്തേയ്‌ക്കെത്തിയത്.
1963 ഓഗസ്റ്റ് 13ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി.
sridevi- jhanvi kapoor-