അതെ ശരിക്കും റിപ്പബ്ലിക് ഡേയും സ്വാതന്ത്ര്യ ദിനവും ഒന്നല്ലേ?സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന ബോളിവുഡ് നടി ഇഷ ഗുപ്തയ്ക്ക് പൊങ്കാല
ഇന്നലെ രാജ്യമൊന്നാകെ 73 -ആം സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക് ദിനാശംസകള്‍ നേർന്ന് എത്തിയ ബോളിവുഡ് നടി ഇഷ ഗുപ്തയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ. മുന്‍ മിസ് ഇന്ത്യയ കൂടിയായ ഇഷ ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ട്വിറ്ററിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജനുവരിയിലുള്ളത് ഇത്ര പെട്ടെന്ന് തന്നെ ആശംസിച്ചോ എന്നും, രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്ത താരം എന്ന തരത്തിലും ട്രോളുകള്‍ വരുകയാണ്.
“റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൃദയംഗമമായ ആശംസകൾ’” എന്നാണ് നടി ട്വീറ്റ് ചെയ്തത്. പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ട്വിറ്റർ ഉപയോക്താക്കൾ ഇഷാ ഗുപ്തയെ വെറുതെ വിടാൻ തയ്യാറായില്ല. സ്വാതന്ത്ര്യദിനത്തെ ഹിന്ദിയിൽ സ്വതന്ത്ര ദിവസ് എന്നാണ് വിളിക്കുന്നതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. പലരും അവരെ ട്രോളാൻ തുടങ്ങി. ശേഷം വൈരുധ്യം നിറഞ്ഞ പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടതിനാല്‍ താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്ന വിശദീകരണം നടി നൽകിയെങ്കിലും ട്രോളന്മാർ അവരെ വെറുതെ വിട്ടില്ല. പിന്നീട് വന്ന ഓരോ ട്വീറ്റുകൾക്കും ഇഷാ ഗുപ്ത ട്രോൾ ചെയ്യപ്പെട്ടു.
isha gupta- trolled -indenpendence day -republic day