Connect with us

വിജയകാന്ത് ആരോഗ്യവാന്‍, അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്, വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത

News

വിജയകാന്ത് ആരോഗ്യവാന്‍, അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്, വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത

വിജയകാന്ത് ആരോഗ്യവാന്‍, അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്, വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത

നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും പ്രേമലത പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യര്‍ത്ഥിച്ചു. തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് നവംബര്‍ 18ന് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി നടന്‍ നാസറും രംഗത്തെത്തി. വിജയകാന്ത് മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് നാസര്‍ വ്യക്തമാക്കി.

തമിഴ് സിനിമ അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പമാണ് നാസര്‍ ആശുപത്രിയില്‍ എത്തിയത്. വിജയകാന്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ട്. വൈകാതെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാസര്‍ പറഞ്ഞു.

താരത്തിന്റെ അവസ്ഥ മോശമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 14 ദിവസം കൂടി ആശുപത്രി കഴിയേണ്ടിവരും എന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

More in News

Trending

Recent

To Top