Connect with us

അജിത്തിന്റെ സർജറി; നെഞ്ചുപൊട്ടി വിജയകാന്ത്; അന്ന് സംഭവിച്ചത് ഇതാണ്; അമ്പരന്ന് ആരാധകർ!!

News

അജിത്തിന്റെ സർജറി; നെഞ്ചുപൊട്ടി വിജയകാന്ത്; അന്ന് സംഭവിച്ചത് ഇതാണ്; അമ്പരന്ന് ആരാധകർ!!

അജിത്തിന്റെ സർജറി; നെഞ്ചുപൊട്ടി വിജയകാന്ത്; അന്ന് സംഭവിച്ചത് ഇതാണ്; അമ്പരന്ന് ആരാധകർ!!

അടുത്തിടെയാണ് തമിഴ് സിനിമയുടെ സ്വന്തം ക്യാപ്റ്റൻ വിജയകാന്ത് മരണപ്പെട്ടത്. അസുഖ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന വിജയകാന്ത് കൊറോണ ബാധിച്ചാണ് മരിച്ചത്. അപമാനങ്ങളിലും അവഗണനകളിലും തളരാത്ത അഭിനയ മോഹമായിരുന്നു വിജയകാന്തിനെ മൂവി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്.

തൊണ്ണൂറുകളിൽ തമിഴ് സിനിമയുടെ സൂപ്പർതാരമായിരുന്ന വിജയകാന്ത് വില്ലൻ വേഷങ്ങളിലൂടെയാണ് തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. 1979ൽ ഇനിക്കും ഇളമൈയിൽ വില്ലന്‍ വേഷത്തിലൂടെയായിരുന്നു തുടക്കം. അഡൾസ് ഒൺലി സർട്ടിഫിക്കറ്റ് കിട്ടി തിയേറ്ററുകളിലെത്തിയ ചിത്രം ഒരു വൻ പരാജയമായെങ്കിലും വിജയകാന്ത് തമിഴകത്തിന്റെ ശ്രദ്ധയിൽ പെട്ടു.

പതിയെപ്പതിയെ പുതിയ അവസരങ്ങൾ താരത്തെ തേടി വന്നതോടെ നായകപദവിയിലേക്ക് ഉയർന്നു. നടനെന്നതിലുപരി ജനങ്ങളുടെ മനസ് തൊട്ടറിഞ്ഞ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ഏവർക്കും പ്രിയങ്കരനായ വിജയകാന്ത് ജനങ്ങൾക്കായി ചെയ്ത സാമൂഹിക സേവനങ്ങൾ ഏറെയായിരുന്നു.

തമിഴകത്തിന് മറക്കാനാകാത്ത സംഭവാനകൾ ചെയ്ത വിജയകാന്തിന് വമ്പൻ യാത്രാമൊഴിയാണ് ജനങ്ങൾ നൽകിയത്. അടുത്ത കാലത്തൊന്നും ഇത്ര വലിയൊരു അന്ത്യോപചാരവും യാത്രായയപ്പും തമിഴ്നാട്ടിലുണ്ടായിട്ടില്ല. തമിഴ് രാഷ്ട്രീയ, സിനിമാ രം​ഗത്തെ പ്രമുഖരെല്ലാം വിജയകാന്തിന് യാത്രയയപ്പ് നൽകാനെത്തിയിരുന്നു.

എന്നാൽ സൂപ്പർസ്റ്റാർ അജിത്ത് അന്ത്യോപചാരത്തിന് എത്തിയിരുന്നില്ല. ഇത് വലിയ തോതിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിജയകാന്തിന്റെ മരണത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം മകൾ അനൗഷ്കയുടെ പിറന്നാൾ ദിനം താരം കുടുംബത്തോടൊപ്പം ആഘോഷിച്ചു. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പുറത്ത് വന്നതോടെ അജിത്തിനെതിരെയുള്ള വിമർശനം കടുത്തു.

ഇപ്പോഴിതാ അജിത്തും വിജയ്കാന്തും തമ്മിലുണ്ടായ ഒരു സംഭവത്തെ കുറിച്ച് ബയിൽവൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. അജിത്തിനോട് വിജയകാന്ത് ഒരിക്കൽ ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ബയിൽവൻ രം​ഗനാഥൻ. വിജയകാന്ത് തമിഴ് സിനിമാ സംഘടനായ നടികർ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന സമയമായിരുന്നു അത്.

അന്ന് സംഘടനയ്ക്ക് വലിയ കട ബാധ്യത വന്നു. ഈ കടം നികത്താൻ വേണ്ടി തമിഴ് സിനിമാ താരങ്ങളുടെ വലിയൊരു പരിപാടി മലേഷ്യയിൽ ഇദ്ദേഹം സംഘടിപ്പിച്ചു. രജിനികാന്ത്, കമൽ ഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ ഈ ഇവന്റിൽ പങ്കെടുത്തു. എന്നാൽ അന്ന് അജിത്ത് പരിപാടിയിൽ നിന്നും മാറി നിൽക്കുകയാണുണ്ടായത്. അജിത്തിന്റെ പ്രവൃത്തി വിജയകാന്തിന് നീരസമുണ്ടാക്കി.

പരിപാടി കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം അജിത്ത് വിജയകാന്തിന് അടുത്തെത്തി. ഷോയിൽ പങ്കെടുക്കാൻ പറ്റാത്തതിന് ക്ഷമ ചോദിച്ച് ഇതിന് പകരം വലിയൊരു തുക സംഘടനയ്ക്കായി നൽകി. എന്നാൽ വിജയകാന്തിന് ഇത് കണ്ടപ്പോൾ കൂടുതൽ ദേഷ്യം വരികയാണുണ്ടായത്. അജിത്തിനെ വഴക്ക് പറയുകയും ചെയ്തു. ‌

ഇതോടെ എന്തുകൊണ്ടാണ് അജിത്തിന് ഷോയ്ക്ക് വരാൻ കഴിയാത്തത് എന്നതിന്റെ കാരണവും വ്യക്തമാക്കി. അജിത്തിന്റെ ഷർട്ട് അഴിച്ച് തനിക്ക് നടന്ന ഓപ്പറേഷന്റെ പാട് കാണിച്ചു. ഷോ നടക്കുമ്പോഴായിരുന്നു അജിത്തിന്റെ സർജറി നടന്നത്. ഇക്കാരണത്തലാണ് നടൻ വരാതിരുന്നത് എന്നും പറഞ്ഞു. ഇത് കേട്ടതോടെ വിജയകാന്ത് കരഞ്ഞു. അജിത്തിനോട് ഇദ്ദേഹം ക്ഷമിക്കുകയും ചെയ്തെന്നും ബയിൽവൻ
രം​ഗനാഥൻ ചൂണ്ടിക്കാട്ടി.

അതേസമയം അജിത്ത് വിജയകാന്തിന് അന്ത്യോപചാരം അറിയിക്കാൻ എത്താത്തത് നടന്റെ വിമർശർ വലിയ വിഷയമാക്കുന്നുണ്ട്. പൊതുവേദികളിൽ നിന്നും പരമാവധി മാറി നിൽക്കുന്ന നടനാണ് അജിത്ത്. സിനിമ കഴിഞ്ഞാൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ് അജിത്തിന്റെ പതിവ് സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ അജിത്തിനെ കാണാറുമില്ല.

അതേസമയം അജിത്ത്, സൂര്യ തുടങ്ങിയ താരങ്ങളൊന്നും വിജയാകാന്തിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് വലിയ രീതിയിൽ ആരാധകർ‌ വിമർശനം ഉന്നയിക്കാൻ കാരണമായിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസം കാപ്റ്റന്റെ ശവകുടീരത്തില്‍ എത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചിരുന്നു സൂര്യ. സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായി പുറത്തായതിനാല്‍ താരത്തിന് സംസ്‌കാര ചടങ്ങില്‍ എത്താനായിരുന്നില്ല.

ചെന്നൈയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ താരം വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തുകയായിരുന്നു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ ഓഫീസിലെ ശവകുടീരത്തിലാണ് താരം എത്തിയത്. പൂക്കള്‍ അര്‍പ്പിച്ച താരം ശവകുടീരത്തിന് മുന്നില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘എന്റെ മൂത്ത സഹോദരന്‍ വിജയകാന്തിന്റെ വേര്‍പാട് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഞാന്‍ ഏറെ ദുഖിതനാണ്. എന്റെ തുടക്കകാലത്ത് നാലഞ്ച് സിനിമകള്‍ ചെയ്തിരിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ എനിക്ക് ലഭിച്ചിരുന്നില്ല. ആ സമയത്താണ് അദ്ദേഹത്തിനൊപ്പം പെരിയ അണ്ണ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല’, എന്നാണ് സൂര്യ വിജയകാന്തിനെ കുറിച്ച് പറഞ്ഞത്.

More in News

Trending

Recent

To Top