പ്രശസ്ത നടി പ്രീത പ്രദീപ് വിവേകിന് സ്വന്തമായി ! വിവാഹ ചിത്രങ്ങള്‍ വൈറൽ ആശംസ പ്രവാഹമൊഴുക്കി താരങ്ങള്‍
സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പ്രീത പ്രദീപ്. പ്രീതാ പ്രദീപ് എന്ന പേരിനെക്കാൾ പ്രേക്ഷകർ മനസ്സിലെടുത്ത പേരാണ് മതികല. ‘മൂന്നു മണി’ എന്ന സൂപ്പർഹിറ്റ് സീരിയലിലെ മെഗാഹിറ്റ് വില്ലത്തി. എന്നാൽ, പ്രീത പ്രദീപ് എന്ന താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റി. സിനിമ-സീരിയൽ താരം എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് പ്രീത. ഇപ്പോൾ കുടുംബ ജീവിതത്തിലേക്കു വലതുകാൽ വച്ചു കയറിയിരിക്കുകയാണ് നടി.
കഴിഞ്ഞ ദിവസമായിരുന്നു പ്രീതയുടെ വിവാഹം. ആഗസ്റ്റ് 25നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ബെസ്റ്റ് ഫ്രണ്ടായ വിവേകിനെയാണ് പ്രീത ജീവിതപങ്കാളിയാക്കിയത്. ഡിഗ്രിക്ക് പഠിക്കുന്നതിനിടയിലായിരുന്നു പ്രീതയെ വിവേക് പ്രൊപ്പോസ് ചെയ്തത്. വീട്ടില്‍ ഇതേക്കുറിച്ച് അവതരിപ്പിച്ചപ്പോള്‍ അവരും സമ്മതിക്കുകയായിരുന്നു.
ഡിംസബറിലായിരുന്നു പ്രീതയുടെ എന്‍ഗേജ്മെന്റ് കഴിഞ്ഞത്. സ്റ്റാര്‍ മാജിക്കിലെ താരങ്ങളും മറുതീരം തേടിയിലെ സഹപ്രവര്‍ത്തകരൊക്കെ പ്രീതയേയും വിവേകിനേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു. സൗപര്‍ണിക സുഭാഷ് ഇന്സ്റ്റ്രഗ്രാമിലൂടെ ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തിയിരുന്നു.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന മറുതീരം തേടി എന്ന പരമ്ബരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലും പ്രീത പങ്കെടുക്കുന്നുണ്ട്. അഭിനേത്രി എന്നതിനും അപ്പുറത്ത് മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. സീരിയലില്‍ മാത്രമല്ല സിനിമയിലും പ്രീത അഭിനയിക്കാറുണ്ട്. ഉയരെയില്‍ പാര്‍വതിയുടെ ചേച്ചിയായെത്തിയത് പ്രീതയായിരുന്നു.
preetha pradeep marriage viral photos
