തെറ്റ് ചൂണ്ടിക്കാട്ടിയ പ്രേക്ഷകന് മറുപടിയുമായി സംവിധായകൻ ഗിരീഷ് എ.ഡി; അമ്പരന്ന് ആരാധകർ!!!
By
മലയാളത്തിലെ അടുത്തകാലത്ത് ഇറങ്ങിയ വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഗിരീഷ് എ.ഡി. ചിത്രം’പ്രേമലു. കേരളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ സംവിധായകന്‍ ഗിരീഷ് എഡി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിലെ ഒരു രംഗത്തിൽ സംഭവിച്ച തെറ്റ് ചൂണ്ടിക്കാട്ടിയ പ്രേക്ഷകന് മറുപടിയുമായി സംവിധായകൻ ഗിരീഷ് എ.ഡി. തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഗാന രംഗത്തിൽ വരുന്ന ഷോട്ടില്‍ കണ്ടിന്യുറ്റി പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി വൈശാഖ് എന്ന പ്രേക്ഷകൻ ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പില്‍ കുറിപ്പ് ഇടുകയായിരുന്നു. കുറിപ്പ് ഇട്ടതിന് പിന്നാലെ മറ്റുള്ളവരുടെ ഭാഗത്ത് നിന്നും നിശിതമായ വിമർശനവും പരിഹാസവുമായിരുന്നു വൈശാഖിന് നേരിടേണ്ടി വന്നത്.
എന്നാല്‍ അത് തന്റെ ഭാഗത്ത് നിന്നും സഭവിച്ച തെറ്റ് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ഗിരീഷ് എഡി കമന്റുമായി വരികയായിരുന്നു. ‘സത്യത്തില്‍ അതൊരു കണ്ടിന്യൂറ്റി മിസ്റ്റേക്ക് തന്നെയായിരുന്നു. ആ ഷോട്ട് ഇടാതെ വേറെ വഴി ഇല്ലായിരുന്നു’ എന്നാണ് ഗിരീഷ് എഡി മറുപടിയായി കുറിച്ചത്. ഇതോടെ സംവിധായകനെ അഭിനന്ദിച്ചുകൊണ്ട് പ്രേക്ഷകരും കുറിപ്പുകള്‍ പങ്കുവെച്ചു. സിനിമയിലെ കുറ്റങ്ങളും കുറവുകളും തുറന്നു കാണിക്കുമ്പോൾ അതില്‍ നിന്നും ഒളിച്ചോടുന്ന സംവിധായകരൊക്കെ ഗിരീഷിനെ കണ്ട് പഠിക്കണമെന്നാണ് ചിലർ കുറിച്ചത്.
പടം പൊട്ടിയത് വരെ റിവ്യുവർമാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വെക്കുന്ന സിനിമാകാർ ഉള്ള ഇന്ത കാലത്ത് തീയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ ഡയറക്ടർ തന്നെ പറ്റിയ ഒരു മിസ്റ്റേക്ക് ഒരു ഓപ്പൺ ഗ്രൂപ്പിൽ അഡ്മിറ്റ് ചെയ്യുന്നത് ഭയങ്കര പോസിറ്റീവ് കാര്യമായി തോന്നിയെന്നായിരുന്നു വൈശാഖ് കുറിച്ചത്.
വൈശാഖിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-
യഥാർത്ഥത്തില്‍ ഞാൻ ഇന്നലെ ചുമ്മാ ഒരു തമാശക്ക് വേണ്ടി ഇട്ടതാണ് ഈ പോസ്റ്റ്. അതായത് പ്രേമലുവിലെ കണ്ടിന്യൂവിറ്റി മിസ്റ്റേക്ക് അറിയാൻ വേണ്ടി ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ ഇടുന്നതിന്റെ കൂടെ ഷിറ്റർ മൂവി മിസ്റ്റേക്സ് ഗ്രൂപ്പിലും ഇട്ടു. ഇട്ട പാടെ ഞാൻ എയറിൽ പോയി.പിന്നെ അങ്ങോട്ട് ഫുൾ അലക്കായിരുന്നു. ഇത് പാട്ടിന്റെ ഇടയിൽ സ്വിച്ച് ചെയ്തതാണ് , 5 മിനിറ്റിൽ എല്ലാം കാണിക്കാൻ പറ്റുമോ , അല്ലാതെ മിസ്റ്റേക് ഒന്നും അല്ലെന്നും പറഞ്ഞ്.
അങ്ങനെയും ഒരു പോസിബിലിറ്റി പറയാം. പക്ഷെ എനിക്ക് അത് മിസ്റ്റേക് ആയി തോന്നി. കാരണം റീനു വണ്ടി മേടിച്ചു ഓടിക്കുന്നതും സ്വിച്ച് ചെയ്യുന്നതും കാണിക്കുന്നുണ്ട്. ഇത് ഇപ്പോ അണിയറക്കാർ അഡ്മിറ്റ് ചെയ്‌തില്ലെങ്കിലും ആരും അറിയാൻ പോണില്ല.പക്ഷേ സംവിധായകൻ തന്നെ നേരിട്ടു വന്ന് അതൊരു തെറ്റാണെന്ന് സമ്മതിക്കുന്നു.
പടം പൊട്ടിയത് വരെ റിവ്യുവർമാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വെക്കുന്ന സിനിമാകാർ ഉള്ള ഇന്ത കാലത്ത് തീയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ ഡയറക്ടർ തന്നെ പറ്റിയ ഒരു മിസ്റ്റേക്ക് ഒരു ഓപ്പൺ ഗ്രൂപ്പിൽ അഡ്മിറ്റ് ചെയ്യുന്നത് ഭയങ്കര പോസിറ്റീവ് കാര്യമായി തോന്നി.
സൂപ്പർ ശരണ്യ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. നെസ്ലന്‍, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ കയറുകയും ചെയ്തു.