Connect with us

നിറവയറോടെ എമിയെ എടുത്ത് പൊക്കി ജോർജ്ജ് ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍

News

നിറവയറോടെ എമിയെ എടുത്ത് പൊക്കി ജോർജ്ജ് ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍

നിറവയറോടെ എമിയെ എടുത്ത് പൊക്കി ജോർജ്ജ് ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍

ഒരുപിടി നല്ല സിനിമകൾ നൽകിയ നടിയാണ് എമി ജാക്‌സൺ . തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട് .ഹോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുളള താരമാണ് എമി ജാക്സൺ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുളളതെങ്കിലും ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ താരം. എമിയും ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകന്‍ ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

പ്രണയദിനാശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എമിയും ജോര്‍ജും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ ആഘോഷപൂര്‍വമാണ് നടന്നത്. ഗര്‍ഭകാലം വളരെ ശ്രദ്ധാപൂര്‍വമാണ് എമി കൊണ്ടു പോകുന്നത്. സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി ഗര്‍ഭപരിചരണങ്ങളിലാണ് താരം.  ഇപ്പോള്‍ തന്റെ ഭാവി വരന്‍ ജോര്‍ജ് പനയോട്ടുവിനോടൊത്തുള്ള ചിത്രങ്ങളാണ് എമി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ദൃശ്യങ്ങളൊന്നില്‍ ജോര്‍ജ് എമിയെ എടുത്ത് പൊക്കുന്നതാണ്. പൂളിന്റെ സൈഡിലൂടെ തന്റെ നായ്ക്കുട്ടിക്കൊപ്പം നടന്നു വരുന്ന ചിത്രവും എമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ ഗര്‍ഭകാലം 35 ആഴ്ച പിന്നിട്ടെന്നും എമി കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് എമി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമിയുടെ എല്ലാ ചിത്രങ്ങളെയും പോലും ഇതും വളരെപ്പെട്ടെന്ന് തരംഗമായി.

നേരത്തെ, കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന എമിയുടെ ചിത്രം  ള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറിയിരുന്നു .

ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച എമി തന്‍റെ നിറവയറിന്‍റെ ചിത്രമാണ് പങ്കുവച്ചിരുന്നത് .#MOTHERHODO എന്ന ഹാഷ്ടാഗിനൊപ്പം പങ്കു വച്ചിരിക്കുന്ന ചിത്രത്തില്‍ ടോപ്‌ലെസ്സായാണ് ആമി പ്രത്യക്ഷപ്പെട്ടിരിരുന്നത്. 

ഗര്‍ഭത്തിന്‍റെ 33-ാം ആഴ്ചയാണ്, തങ്ങള്‍ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ്  അന്ന്  എമി ചിത്രത്തിനൊപ്പ൦ കുറിച്ചത്. ഇതിനുപുറമേ  മഞ്ഞ ബിക്കിനിയും പൂക്കള്‍ നിറഞ്ഞ വസ്ത്രവും ധരിച്ച് നില്‍ക്കുന്ന ചിത്രവും എമി പങ്കുവച്ചിരുന്നു . മാസങ്ങളായി തന്റെ ഗര്‍ഭകാലത്തെ ചിത്രം എമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഗര്‍ഭകാലത്ത് ജിമ്മില്‍ പോകുന്ന ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിരുന്നു. ഈ അവസ്ഥയിലും തന്റെ ഫിറ്റ്നസ് ദിനചര്യകള്‍ മുടക്കാന്‍ താരം തയ്യാറായിട്ടില്ല. യോഗ ചെയ്താണ് എമി ആരോഗ്യം സംരക്ഷിക്കുന്നത്. ”രാവിലെ ജിമ്മില്‍ പോകണോ അതോ ഒരു ബൗള്‍ തേന്‍ കഴിക്കണമോ എന്ന ചിന്തയുമായി മല്‍പ്പിടുത്തത്തിലാണ് ഞാന്‍. മിക്ക ദിവസവും ജിമ്മില്‍ പോകാറുണ്ട്. യോഗ മുടക്കാറില്ല” – എമി കുറിച്ചു.

കുഞ്ഞ് ജനിച്ചതിനു ശേഷം മാത്രമാണ് ഇവർ വിവാഹിതരാവുകയുള്ളൂ. കഴിഞ്ഞ അഞ്ചു വർഷമായി എമിയും ജോർജും തമ്മിൽ പ്രണയത്തിലാണ്. ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ് പനയോട്ടു.

വിവാഹം മാറ്റി വച്ച്‌ ഗര്‍ഭകാലം ആഘോഷമാക്കാനും കുഞ്ഞിന് വേണ്ടി സമയം ചിലവഴിക്കാനുമാണ് ഇപ്പോള്‍ ഇവരുടെ തീരുമാനം.അഞ്ചു മാസം ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ആയിരുന്നു എമിയുടെയും ജോര്‍ജ്ജിന്‍റെയും ഔദ്യോഗിക വിവാഹ നിശ്ചയ൦.

ബ്രിട്ടണില്‍ നടന്ന അതിഗംഭീര ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ൦. കറുപ്പും വെള്ളയും കലര്‍ന്ന സ്ലിറ്റ് കട്ട് ഗൗണില്‍ അതിസുന്ദരിയായി എമിയെത്തിയപ്പോള്‍ ഡാപ്പര്‍ സ്യൂട്ടിലാണ് ജോര്‍ജ്ജ് നിശ്ചയത്തിനെത്തിയത്.വിവാഹ നിശ്ചയ ചടങ്ങിനിടെ ഡാന്‍സ് കളിക്കുന്ന ഇരുവരുടെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രിയനിമിഷങ്ങള്‍ പങ്കു വയ്ക്കുന്ന കൂട്ടത്തില്‍ ഗര്‍ഭകാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0 ആണ് എമിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

emy jackson- pool pic with husband viral

Continue Reading
You may also like...

More in News

Trending

Recent

To Top