Malayalam
മലയാള നടി എന്ന നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ചു കെട്ടി പൂട്ടി ഉടുപ്പിടണമെന്നാണോ; പ്രയാഗ മാര്‍ട്ടിന്‍
മലയാള നടി എന്ന നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ചു കെട്ടി പൂട്ടി ഉടുപ്പിടണമെന്നാണോ; പ്രയാഗ മാര്‍ട്ടിന്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ട്രോളുകള്‍ക്ക് ഇരയായ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഡാന്‍സ് പാര്‍ട്ടി’യുടെ പ്രൊമോഷന്‍ പരിപാടിയില്‍ നടി സ്‌റ്റൈല്‍ ചെയ്തത് പാച്ചസ് ഉള്ള ജീന്‍സായിരുന്നു. ചിത്രങ്ങളും വീഡിയോയും വൈറലായതോടെ മോശം കമന്റുകളുമെത്തി. എന്നാല്‍ ഇതിനെതിരെ പ്രയാഗ തന്നെ പ്രതികരണമറിയിച്ചിരിക്കുകയാണ്.
ഒരു യൂട്യൂബ് ചനാലിനോടാണ് പ്രയാഗയുടെ പ്രതികരണം. എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നായിരുന്നു നടി പറഞ്ഞത്. കേരളത്തിലെ രീതിക്ക് പറ്റുന്നതല്ലല്ലോ ആ വസ്ത്രം എന്ന ചോദ്യത്തിന് പ്രയാഗയുടെ പ്രതികരണം ഇങ്ങനെയായിരുന്നു;
‘ഓരോരുത്തര്‍ നെഗറ്റീവ് കമന്റുകള്‍ പറയുന്നതില്‍ ഞാന്‍ എന്ത് ചെയ്യണം. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. വേറെ ആളുകളുടെ ഇഷ്ടത്തിനാണോ എന്റെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത്. മലയാള നടി എന്ന നിലയ്ക്ക് ഞാന്‍ എപ്പേഴും അടച്ചു കെട്ടി പൂട്ടി ഉടുപ്പിടണമെന്നാണോ. വിവാദങ്ങളെ കുറിച്ച് എന്നോടല്ല ചോദിക്കേണ്ടത് . നെഗറ്റിവിറ്റി പരത്തുന്നവരോടാണ് ചോദിക്കേണ്ടത്.’
അതേസമയം, ഒരിടവേളയ്ക്ക് ശേഷം പ്രയാഗ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഡാന്‍സ് പാര്‍ട്ടി’. സോഹന്‍ സീനുലാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണി ചിത്രത്തില്‍ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ്് വിവരം.