Connect with us

അയാൾ എന്നോട് ശരിയായ രീതിയിലല്ല സംസാരിച്ചത്, മോശമായി പെരുമാറി; ഷൂട്ടിം​ഗ് ലോക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് പ്രയാ​ഗ മാർട്ടിൻ

Actress

അയാൾ എന്നോട് ശരിയായ രീതിയിലല്ല സംസാരിച്ചത്, മോശമായി പെരുമാറി; ഷൂട്ടിം​ഗ് ലോക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് പ്രയാ​ഗ മാർട്ടിൻ

അയാൾ എന്നോട് ശരിയായ രീതിയിലല്ല സംസാരിച്ചത്, മോശമായി പെരുമാറി; ഷൂട്ടിം​ഗ് ലോക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് പ്രയാ​ഗ മാർട്ടിൻ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികൾക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രയാഗ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ പ്രയാഗയുടെ പഴയൊരു വീഡിയോ വീണ്ടും വൈറലാവുകയാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു സിനിമാ സെറ്റിൽ വച്ച് മേക്കപ്പ് മാനുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്ന പ്രയാഗയുടെ വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് പ്രയാഗ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത്.

സംവിധായകൻ അരുൺ ഗോപിയാണ് നടന്നത് എന്താണെന്ന് പ്രയാഗയോട് ചോദിക്കുന്നത്. പിന്നാലെ താരം നടന്ന സംഭവം വിശദമാക്കുകയായിരുന്നു. നോക്കാലോ വാക്കാലോ സ്പർശനത്താലോ, ഒരു സ്ത്രീയുടേയും, പുരുഷന്റേയും, ശരീരത്തിൽ അനുവാദമില്ലാതെ തൊട്ടു കഴിഞ്ഞാൽ അത് ധൈര്യ പൂർവ്വം നേരിടാനും അലറി വിളിച്ചും ഒച്ച വച്ചും നേരിടാനുമുള്ള ചങ്കൂറ്റവും ചങ്കുറപ്പും ഈ തലമുറയ്ക്കുണ്ട്. ഈ തലമുറയിലെ ഒരു പെൺകുട്ടി മാത്രമാണ് ഞാൻ.

നോ നോ ആണ്. യെസ് ഓർ നോ പറയാനുള്ള ധൈര്യം ഉണ്ടാകണം. അഭിപ്രായ വ്യത്യാസങ്ങൾ ദാമ്പത്യത്തിലും സിനിമയിലും എവിടേയും ഉണ്ടാകാം. അപ്പോഴൊക്കെ മര്യാദയും മാന്യതയും രണ്ട് കൂട്ടരും പാലിക്കണം. ജോലിയുടെ കാര്യത്തിൽ ഞാൻ വളരെ പ്രൊഫഷണലാണ്. അതിനായി പരാമവധി ശ്രമിക്കാറുമുണ്ട്. കാരണം ഇതൊരു ഈസി സ്‌പേസ് അല്ല. സംഭവിച്ചത് നീണ്ടകഥയാണ്. ഞാൻ ചുരുക്കി പറയാം.

അതൊരു അഭിപ്രായ ഭിന്നതയായിരുന്നു. അയാൾ എന്നോട് ശരിയായ രീതിയിലല്ല സംസാരിച്ചത്. മോശമായി പെരുമാറി, കയ്യേറ്റം ചെയ്തു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോവുമെന്നും നിയമപരമായി നേരിടുമെന്നും പറഞ്ഞു. പിന്നെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. അയാൾ മാപ്പ് പറഞ്ഞു. പിന്നെ എനിക്ക് കോളുകൾ വരുന്നതാണ് കാണുന്നത്.

സോഷ്യൽ മീഡിയയിൽ പ്രയാഗ സെറ്റിൽ വച്ച് ഒരാളെ തല്ലി എന്ന ആരോപണം വരുന്നുണ്ട് എന്ന് പറഞ്ഞ് കോളുകൾ വരാൻ തുടങ്ങി. വരട്ടെ. സൈബർ സെൽ ഉണ്ടല്ലോ. ഞാൻ പോയി സൈബർ സെല്ലിൽ പരാതിപ്പെട്ടു. പോസ്റ്റ് ഇട്ടവരും ഷെയർ ചെയ്തവരും ഇല്ലാത്ത വാർത്ത കൊടുത്തവരും സൈബർ സെല്ലിന് മുമ്പിലെത്തി. ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്തു. എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞ് നമ്മൾ ചെയ്യേണ്ടത് ചെയ്തില്ലെന്ന് പറയാൻ ഇട വരരുതെന്നും താരം പറയുന്നു. സോഷ്യൽ മീഡിയ പ്രശ്‌നമാണെന്ന് ഞാൻ പറയില്ല. നമുക്ക് അതിനുള്ള പക്വത വേണം എന്നും പ്രയാഗ കൂട്ടിച്ചേർക്കുന്നു.

മോഡലിംഗിൽ നിന്നുമാണ് പ്രയാഗ സിനിമയിലേയ്ക്ക് എത്തുന്നത്. മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കിയിലൂടെയാണ് പ്രയാഗ ബാലതാരമായി സിനിമയിലേക്കെത്തിയത്. തമിഴിൽ നിന്നുമാണ് പ്രയാഗ മലയാളത്തിലേയ്ക്ക് കടക്കുന്നത്. ഒരു മുറൈ വന്ത് പാർത്തായാ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെയാണ് പ്രയാഗ മലയാളത്തിൽ നായികയാകുന്നത്.

തുടർന്ന് പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഫുക്രി, ഒരേ മുഖം, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, ദൈവമേ കൈ തൊഴാം കെ കുമാറാകണം, ഒരു പഴയ ബോംബ് കഥ, ബ്രദേഴ്‌സ് ഡേ തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ പ്രയാഗയ്ക്ക് ആയി.

പിന്നീട് ഗീത എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചു. ഗണേഷ് ആണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തിയത്. ദിലീപിന്‌റെ നായികയായി അഭിനയിച്ച രാമലീലയും നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായ ചിത്രമാണ്. ദിലീപിന് പുറമെ ഉണ്ണി മുകുന്ദൻ, ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, ബിബിൻ ജോർജ്ജ്, തുടങ്ങിയവരുടെ നായികയായും പ്രയാഗ അഭിനയിച്ചു. ബുള്ളറ്റ് ഡയറീസ് ആണ് പ്രയാഗയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് പ്രയാഗ.

Continue Reading
You may also like...

More in Actress

Trending