Connect with us

ഹോട്ടൽ മുറിയിൽ കൊ ക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; നടന്നത് ലഹരി പാർട്ടി തന്നെ!

Malayalam

ഹോട്ടൽ മുറിയിൽ കൊ ക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; നടന്നത് ലഹരി പാർട്ടി തന്നെ!

ഹോട്ടൽ മുറിയിൽ കൊ ക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; നടന്നത് ലഹരി പാർട്ടി തന്നെ!

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ ഫോറൻസിക് പരിശോധന റിപ്പോർട്ട് പുറത്ത് വന്നു. ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊ ക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ ഹോട്ടലിൽ ലഹരി പാർട്ടി തന്നെയാണ് നടന്നതെന്ന് സ്ഥിരീകരിക്കുകയാണ്.

കൊച്ചി മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലഹരി പാർട്ടി നടന്നത്. ഗുണ്ടാനേതാവായ ഓംപ്രകാശും ഇയാളുടെ സുഹൃത്തായ ഷിഹാസും പിടിയിലായിരുന്നു. പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ്റെയും ശ്രീനാഥ് ഭാസിയുടെയും പേരും ഉയർന്നു വന്നതോടെയാണ് കേസ് വിവാദമാകുന്നത്.

സംഭവദിവസം തന്നെ അന്വേഷണ സംഘം ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഈ സാമ്പിളുകളുടെ ഫോറൻസിക് ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓംപ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും സാ​ധ്യതയുണ്ട്. നേരത്തെ പ്രയാ​ഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂറോളമാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഭാസി പോലീസിനോട് പറഞ്ഞത്. മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമാണെന്നും ബിനു ജോസഫ് തന്റെ സുഹൃത്താണെന്നും ശ്രീനാഥ് അറിയിച്ചു.

ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. ബിനു ജോസഫാണ് താരങ്ങളെ ഓംപ്രകാശിന് പരിചയപ്പെടുത്തിയത്. കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ഓംപ്രകാശുണ്ടായിരുന്ന മുറിയിൽ താരങ്ങളെ കൂടാതെ ഇരുപത് പേർ വേറെയുമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.

ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകിയത്. കൊച്ചി ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡിജെ ഷോയിൽ പങ്കെടുക്കാൻ എന്ന പേരിൽ സെവൻ സ്റ്റാർ ഹോട്ടലിൽ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പോലീസ് പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ചെയ്തിരുന്നത്.

More in Malayalam

Trending