Connect with us

ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ ആണ് കഴിയുന്നത്; ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ മറുപടിയുമായി ഗോപി സുന്ദര്‍

Malayalam

ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ ആണ് കഴിയുന്നത്; ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ മറുപടിയുമായി ഗോപി സുന്ദര്‍

ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ ആണ് കഴിയുന്നത്; ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ മറുപടിയുമായി ഗോപി സുന്ദര്‍

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോള്‍ മുതല്‍ ഗോപി സുന്ദറിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. ഇവര്‍ പിന്നീട് വിവാഹിതരായെന്നും പറയുന്നുണ്ട്. താരങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ പക്ഷേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ഗോപി സുന്ദറിന് നേരെ വിമര്‍ശനങ്ങള്‍ വരുന്നതും. ചില കമന്റകള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടികള്‍ ഗോപി സുന്ദര്‍ നല്‍കാറുമുണ്ട്. അത്തരത്തില്‍ അദ്ദേഹം നല്‍കിയ കമന്റാണ് ഇപ്പോള്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

നിലവില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ആണ് ഗോപി സുന്ദര്‍. ഇവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും ഇദ്ദേഹം പങ്കുവയ്ക്കുന്നുമുണ്ട്. അത്തരത്തില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും ഗോപി സുന്ദര്‍ പങ്കുവച്ചൊരു ഫോട്ടോയാണ് കഴിഞ്ഞ ദിവസം വലിയ രീതിയില്‍ വൈറല്‍ ആയത്. ഗോപി സുന്ദറിനൊപ്പം ഒരു യുവതിയെയും ഫോട്ടോയില്‍ കാണാം. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായതോടെ ഇത് സംബന്ധിച്ച വിശദീകരണവുമായി ഗോപി സുന്ദര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

”ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരെയും ചതിച്ചിട്ടുമില്ല. എല്ലാവരും സന്തോഷമായി പോകുന്നു. നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലേ. പിന്നെ ഒരു കാര്യം ചോദിക്കട്ടെ ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ ആണ് കഴിയുന്നത്. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിത്തരാം” എന്നും ഗോപി സുന്ദര്‍ കുറിച്ചു.

എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം എപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. 2022ല്‍ ആണ് അമൃതയുമായി താന്‍ പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ അറിയിച്ചത്.

പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് വിവരം. പിന്നീട് പല സ്‌റ്റേജ് ഷോകളിലും ആല്‍ബങ്ങളിലും ഇരുവരും പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ആണ് ഗോപിയും അമൃതയും തമ്മില്‍ പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇരുവരും പരസ്പരം ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു. നിലവില്‍ അമൃത കാശി അടക്കമുള്ള സ്ഥലങ്ങളില്‍ യാത്രയിലാണ്.

കാശിയിലൊക്കെ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീര്‍ത്ഥാടനത്തില്‍ ആണോ ആത്മീയ യാത്രയില്‍ ആണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അമൃത തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ യാത്രകളുടെ ലക്ഷ്യത്തെ കുറിച്ചാണ് അമൃത സുരേഷ് പറയുന്നത്. ‘ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തര്‍ യാത്രകയെ ചേര്‍ത്തു പിടിക്കാനും കുറച്ച് സമയം എടുക്കും.

എന്റെ യാത്രകള്‍ ഇതില്‍ വളരെ പ്രധാനമാണ്. ഇതെനിക്ക് വളര്‍ച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓര്‍ക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങള്‍ നിറഞ്ഞതാണ്. ഞാന്‍ അത് ആസ്വദിക്കുക്കുക ആണ്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍’, എന്നാണ് അമൃത കുറിച്ചത്.

‘പിന്നാലെ നിരവധി പേരാണ് പിന്തുണ നല്‍കി കൊണ്ടുള്ള കമന്റുമായി രംഗത്ത് എത്തിയത്. ഏത് തീരുമാനവും അന്തിമമാക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. നല്ലൊരു ദിനം ആശംസിക്കുന്നു, നിങ്ങളുടെ സമയം മനോഹരമായി എടുക്കുക, ദൈവത്തോട് പ്രാര്‍ഥിക്കുക എല്ലാം സഹിക്കാനുള്ള കരുത്ത് നല്‍കാന്‍, ഇനി എങ്കിലും ഒരാളുമായി അടുക്കുബോള്‍ ഒന്ന് സൂക്ഷിക്കുക. എന്തെങ്കിലും നന്മ ആ വ്യക്തിയില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക. സ്വയം കോമാളി ആകരുത്. കപട മുഖങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് സ്വന്തം കുടുംബം ആണെങ്കിലും സൂക്ഷിക്കുക’, ഗോപി അണ്ണന്‍ പുതിയ ലിവിംഗ് റിലേഷന്‍ തുടങ്ങിയോ ഫോട്ടോ കണ്ടല്ലോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

വളരെ അപ്രതീക്ഷിതമായാണ് അമൃത ഗോപി സുന്ദറുമായുള്ള പ്രണയത്തെ കുറിച്ച് അറിയിച്ചത്. ആ പ്രഖ്യാപനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളുമായി കഴിയുന്നതിനിടെയാണ് അമൃത ഇക്കാര്യം അറിയിച്ചത്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല രണ്ടാമതും വിവാഹം ചെയ്തിരുന്നു. ബാലയുമായുള്ള ബന്ധത്തില്‍ അമൃതയ്ക്ക് ഒരു മകളാണുള്ളത്. ഗോപി സുന്ദറിന് ആദ്യത്തെ വിവാഹത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. വിവാഹ മോചനത്തിന് ശേഷം ഗായിക ഹിരണ്‍മയിയുമായി ലിവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. പത്ത് വര്‍ഷത്തോളമാണ് ഇരുവരും ഒന്നിച്ചു കഴിഞ്ഞത്.

More in Malayalam

Trending

Recent

To Top