Malayalam
സ്ത്രീകളായ ആരാധകരെ മാത്രമേ അദ്ദേഹം ആലിംഗനം ചെയ്യൂ; ആരാധകനെ തള്ളിമാറ്റിയത് ഇഷ്ടക്കേട് കൊണ്ടല്ല, അതിന്റെ കാരണം ഇതാണ്!
സ്ത്രീകളായ ആരാധകരെ മാത്രമേ അദ്ദേഹം ആലിംഗനം ചെയ്യൂ; ആരാധകനെ തള്ളിമാറ്റിയത് ഇഷ്ടക്കേട് കൊണ്ടല്ല, അതിന്റെ കാരണം ഇതാണ്!
അടുത്തിടെയായി വിവാദങ്ങളില്‍പ്പെട്ടിരിക്കുകയാണ്് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചുവെന്ന സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഗരുഡന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ എത്തിയപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
തന്നെ ആലിംഗനം ചെയ്ത് ചുംബിക്കാനെത്തിയ ആരാധകനെ തള്ളി മാറ്റുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. സ്ത്രീകളായ ആരാധകരെ മാത്രമേ അദ്ദേഹം ആലിംഗനം ചെയ്യൂ എന്നും ഇതാണ് സുരേഷ് ഗോപിയുടെ കപട സ്വഭാവം എന്ന ആരോപണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഈ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി ആരാധകര്‍ ഇപ്പോള്‍.
കാലിന്റെ തള്ളവിരലിലുണ്ടായ മുറിവ് കെട്ടിവച്ചായിരുന്നു സുരേഷ് ഗോപി തിയേറ്റര്‍ സന്ദര്‍ശിച്ചത്. പെട്ടെന്നു തന്റെ നേരെ വന്ന ആരാധകന്‍ മുറിവില്‍ ചവിട്ടാതിരിക്കാന്‍ വേണ്ടിയാണ് സുരേഷ് ഗോപി അദ്ദേഹത്തെ തള്ളി മാറ്റിയത്. പിന്നീട് തന്റെ കാലിലെ മുറിവിനെ കുറിച്ച് ആരാധകനോട് പറയുന്നുമുണ്ട് എന്നാണ് ഫാന്‍സ് ഗ്രൂപ്പിന്റെ വിശദീകരണം.
‘സിനിമ വലിയ വിജയമായി പോകുമ്പോള്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ സംസാരിക്കേണ്ടെന്ന് വച്ചതാ. പക്ഷേ ഈ വീഡിയോ മുഴുവന്‍ കാണാതെ കിടന്നു സുരേഷേട്ടനെ ട്രോളുന്ന എല്ലാവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു. നിങ്ങള്‍ മൊത്തം ഒന്ന് കണ്ടേ, ഒപ്പം സുരേഷേട്ടന്റെ കാലുകളില്‍ കൂടെ ഒന്ന് നോക്കിക്കേ.’
‘ശേഷം സുരേഷേട്ടന്‍ പുള്ളിയോടു പറയുന്നത് കൂടെ ഒന്ന് കാണൂ, എന്നിട്ടും മനസ്സിലാക്കാന്‍ പറ്റാത്തവര്‍ ഇനി മനസ്സിലാക്കേണ്ട’ എന്നാണ് സുരേഷ് ഗോപി ഫാന്‍സ് വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. കാലിലെ മുറിവ് കാണിച്ചു കൊടുക്കുന്ന വീഡിയോയാണ് ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്.
