Connect with us

ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ‘നന്‍പകല്‍ നേരത്ത് മയക്കം’ വിവാദത്തിന് പിന്നാലെ പ്രതാപ് ജോസഫ്

general

ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ‘നന്‍പകല്‍ നേരത്ത് മയക്കം’ വിവാദത്തിന് പിന്നാലെ പ്രതാപ് ജോസഫ്

ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ‘നന്‍പകല്‍ നേരത്ത് മയക്കം’ വിവാദത്തിന് പിന്നാലെ പ്രതാപ് ജോസഫ്

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുത്തന്‍ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമയ്‌ക്കെതിരെ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന മോഷണ ആരോപണത്തില്‍ ഹലിത ഷമീമിനെ പിന്തുണച്ച് സംവിധായകന്‍ പ്രതാപ് ജോസഫ്. ഇത് യാദൃശ്ചികമല്ല, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണാരോപണങ്ങളുണ്ടെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

‘ഹലിത ഷമീം സംവിധാനം ചെയ്ത 2021 ല്‍ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആള്‍മാറാട്ടം എന്ന വിഷയമാണെങ്കില്‍ നന്‍പകല്‍ നേരത്ത് മയക്കം ആളുമാറല്‍ ആണ്. ഒരേ ലൊക്കേഷന്‍, ഒരേ കാമറമാന്‍, സമാനമായ ചില സന്ദര്‍ഭങ്ങള്‍. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്‌തെറ്റിക്‌സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീര്‍ച്ചയായും രണ്ട്‌സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്’,

‘ഏലെ എന്ന സിനിമയുടെ ഫ്‌ലേവറുകളാണ് നന്‍പകലില്‍ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററില്‍ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്’, പ്രതാപ് ജോസഫ് കുറിച്ചു.

കഴിഞ്ഞ ദിവസമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ മൗലികതയെ ഹലിത ഷമീം ചോദ്യം ചെയ്ത് രംഗത്തെത്തിയത്. തന്റെ ‘ഏലേ’ എന്ന ചിത്രത്തിന്റെ സൗന്ദര്യാനുഭൂതി മുഴുവന്‍ ലിജോ ജോസ് പെല്ലിശേരി മോഷ്ടിച്ചുവെന്നാണ് സംവിധായികയുടെ ആരോപണം.

രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെന്നും പക്ഷെ അതിലെ ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താന്‍ നിശബ്ദയായി ഇരിക്കില്ലെന്നും സംവിധായിക കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹലിത ഇക്കാര്യം കുറിച്ചത്. ‘സില്ലു കറുപ്പാട്ടി’ ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഹലിത.

More in general

Trending

Recent

To Top