Connect with us

ഒരു ദിവസം 9 മലയാള സിനിമകളുടെ റിലീസ്; ഇത് കൂട്ട ആത്മഹത്യയെന്ന് നിര്‍മാതാവ്

general

ഒരു ദിവസം 9 മലയാള സിനിമകളുടെ റിലീസ്; ഇത് കൂട്ട ആത്മഹത്യയെന്ന് നിര്‍മാതാവ്

ഒരു ദിവസം 9 മലയാള സിനിമകളുടെ റിലീസ്; ഇത് കൂട്ട ആത്മഹത്യയെന്ന് നിര്‍മാതാവ്

9 മലയാള സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്തതിന് എതിരെ നിര്‍മ്മാതാവ് സിവി സാരഥി. സന്തോഷം, പ്രണയ വിലാസം, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, പാതിരാക്കാറ്റ്, പള്ളിമണി, ബൂമറാംഗ്, ഏകന്‍, ഡിവോഴ്‌സ്, ഓഹ് മൈ ഡാര്‍ലിങ്‌സ്, ഒരണ എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച റിലീസ് ചെയ്തത്.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സാരഥി സിനിമകളുടെ ഒരേ ദിവസത്തെ കൂട്ട റിലീസിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഒരു ദിവസം നിരവധി സിനിമകള്‍ റിലീസിന് വരുമ്പോള്‍ ഒന്നുപോലും ശ്രദ്ധിക്കപ്പെടില്ലെന്നും കൂട്ട ആ ത്മഹത്യ എന്ന രീതിയില്‍ ഇതിനെ കാണേണ്ടി വരും.

കഴിഞ്ഞ നാലാഴ്ചയായി മലയാള സിനിമയില്‍ സംഭവിക്കുന്നതിതാണ്. എല്ലാ ആഴ്ചയും നാലോ അഞ്ചോ മലയാള ചിത്രങ്ങള്‍ റിലീസിന് തയ്യാറായിട്ടുണ്ടാകും. ഈ മത്സരത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കും വിജയിക്കാനാവുകയെന്നും സിവി സാരഥി പറഞ്ഞു.

ഈ പ്രവണത നിയന്ത്രിക്കണമെന്നും വിനോദ വ്യവസായത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മത്സരം എല്ലായ്‌പ്പോഴും നല്ലതല്ലെന്നും നിര്‍മ്മാതാവ് കുറിപ്പിലൂടെ പറഞ്ഞു. മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ 4 എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ സ്ഥാപകനാണ് സിവി സാരഥി.

More in general

Trending