Connect with us

സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; യൂട്യൂബറും നടനുമായ പ്രസാദ് ബെഹ്‌റ അറസ്റ്റിൽ!

News

സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; യൂട്യൂബറും നടനുമായ പ്രസാദ് ബെഹ്‌റ അറസ്റ്റിൽ!

സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; യൂട്യൂബറും നടനുമായ പ്രസാദ് ബെഹ്‌റ അറസ്റ്റിൽ!

സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ യൂട്യൂബറും എഴുത്തുകാരനുമായ പ്രസാദ് ബെഹ്‌റ പിടിയിൽ. വെബ് സീരീസ് ഷൂട്ടിനിടെ യുവതിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. ഇത് സംബന്ധിച്ച് 32 കാരിയായ യുവതി ജൂബിലി ഹിൽസ് പൊലീസിൽ പരാതി നൽകിയയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ‘പെള്ളിവാരമണ്ടി’ എന്ന വെബ്‌സീരിസിനിടെയാണ് സംഭവം. ഷൂട്ടിനിടെ സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചുവെന്നാണ് യുവതി പറയുന്നത്. തുടർന്ന് വെബ് സീരിസിൽ നിന്നും യുവതി പിന്മാറുകയായിരുന്നു. ശേഷം യുവതിയോട് പ്രസാദ് മാപ്പുപറയുകയും യുവതിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു.

പിന്നീട് മെക്കാനിക്ക് എന്ന വെബ്‌സീരീസിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഈ സീരിസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചും, ഡിസംബര് 11ന് ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയും പ്രസാദ് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

പ്രസാദ് ബെഹ്റയ്ക്കെതിരെ 75(2), 79,351(2) ബിഎന്എസ് വകുപ്പുകള് പ്രകാരം പോലീസ് കേസ് രജിസ്റ്റര് ചെയ്തു. തുടർന്ന് പ്രസാദ് ബെഹ്റയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിന്നാല് ദിവസത്തേയ്ക്ക് ആണ് പ്രസാദിനെ അറസ്റ്റ് റിമാൻഡ് ചെയ്തിരിക്കുന്നത്.

‘മാ വരമുണ്ടു’, ‘പെല്ലി വരമുണ്ടി’, ‘മെക്കാനിക്ക്’ എന്നീ വെബ് സീരീസുകളിലൂടെയാണ് യൂട്യൂബർ കൂടിയായ പ്രസാദ് പ്രശസ്തനാകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘കമ്മിറ്റി കുറല്ലു’ എന്ന ചിത്രത്തിലൂടെ പ്രസാദ് ബെഹർ ഒരു നടനെന്ന നിലയിലും അംഗീകാരം നേടിയമരുന്നു. നിരവധി സബ്സ്ക്രൈബേഴ്സ് പ്രദാസിനുണ്ട്.

More in News

Trending

Recent

To Top