Connect with us

നിവിൻ പോളിയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബർമാർക്കെതിരെ കേസ്

Actor

നിവിൻ പോളിയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബർമാർക്കെതിരെ കേസ്

നിവിൻ പോളിയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബർമാർക്കെതിരെ കേസ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നിവിൻ പോളിയ്ക്കെതിരെ ഗുരുതര പീ ഡനാരോപണവുമായി യുവതി രംഗത്തെത്തിയിരുന്നത്. ആരോപണത്തിന് പിന്നാലെ പീ ഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന് നടൻ നിവിൻ പോളി തന്നെ പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. പരാതിക്കാരിയായ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം പ്രതികരിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ നിവിൻ പോളിയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് 12 യൂട്യൂബർമാർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

ദുബായിൽ വെച്ച് പീ ഡിപ്പിച്ചതായി യുവതി പറയുന്ന ദിവസങ്ങളിൽ നിവിൻ കേരളത്തിൽ ആയിരുന്നുവെന്നാണ് നടനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറയുന്നത്. നിവിൻ പോളി, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.

പരാതിക്കാരി പീഡനം ആരോപിക്കുന്ന ദിവസം താൻ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് നിവിൻ പോളി പരാതിയിലൂടെ അറിയിച്ചു. ഇതിന്റെ തെളിവായി പാസ്പോർട്ടിന്റെ കോപ്പിയും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. കേസിൽ അന്വേഷണം പൂർത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നും നിവിൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ തീയതി ഉറക്കപ്പിച്ചിൽ‌ പറഞ്ഞതാണെന്ന് യുവതി മൊഴി നൽകിയിരുന്നു. ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചിരുന്നു. പോലീസ് സത്യം അന്വേഷിച്ച് കണ്ടത്തട്ടെ.

യഥാർത്ഥ തിയതി പൊതു ജനത്തോട് പറഞ്ഞിട്ടില്ല. ഇക്കാര്യം പോലീസിനോട് പ‍റഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണ്. കേസിൽ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തിലുള്ള വിശ്വാസവും നഷ്ടമായി. രണ്ടാം പ്രതി സുനിൽ ഒളിവിലാണ്. കേസിൽ ഒരു പ്രതീക്ഷയില്ലായെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.

More in Actor

Trending