‘പവര്‍ഫുള്‍ വുമണ്‍ ഇന്‍ മ്യൂസിക്’, ഗ്രാമി പുരസ്‌കാര വേദിയില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടുന്ന വ്യക്തിയായി ബിയോണ്‍സെ
ഗ്രാമി പുരസ്‌കാര വേദിയില്‍ ചരിത്ര നേട്ടം വരിച്ച് ബിയോണ്‍സെ. ‘പവര്‍ഫുള്‍ വുമണ്‍ ഇന്‍ മ്യൂസിക്’ എന്നറിയപ്പെടുന്ന ഗായിക, 64ാമത് ഗ്രാമി പുരസ്‌കാര വേദിയില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടുന്ന വ്യക്തിയായി. കഴിഞ്ഞ വര്‍ഷത്തെ ഗ്രാമിയില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടുന്ന വനിതയായിരുന്നു.
പാന്‍ഡമിക്കിന് ശേഷം അവാര്‍ഡ് നിശ ലോസ് ആഞ്ചലസിലേയ്ക്ക് തിരിച്ചെത്തിയ വര്‍ഷമാണ് 2023. ട്രെവര്‍ നോഹ ആണ് ഹോസ്റ്റ്. മികച്ച ആര്‍ ആന്‍ഡ് ബി സോഗ്(റിതം ആന്‍ഡ് ബ്ലൂസ്) വിഭാഗത്തില്‍ കഫ്ഫ് ഇറ്റിനാണ് ആണ് ബിയോണ്‍സെ പുരസ്‌കാരം നേടിയിരിക്കുന്നത്. ചടങ്ങ് പുരോഗമിക്കുകയാണ്. ഗായിക വേദിയിലേയ്ക്കുള്ള യാത്രയിലാണ്.
1981 ല്‍ ജനിച്ച ബിയോണ്‍സെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വേദികളെ ഇളക്കിമറിക്കുന്നു. ആരാധകര്‍ക്ക് ആവേശമാണ് ഗായികയുടെ ചുവടുകളും. ഗായിക, എഴുത്തുകാരി, അഭിനേത്രി, നര്‍ത്തകി എന്നീ നിലകളില്‍ തുടരുന്ന ബഹുമുഖ പ്രതിഭ സിനിമയും സംഗീത ആല്‍ബങ്ങളുമായി കലാപരീക്ഷണങ്ങള്‍ തുടരുകയാണ്.
ലോകവ്യാപകമായി ആയിരക്കണക്കിന് ആരാധകരാണ് ബിയോണ്‍സെയ്ക്ക് ഉള്ളത്. നിലപാടുകളുടെ ഉറച്ച ശബ്ദമാണ് ബിയോണ്‍സെയ്ക്ക് പാട്ടുകള്‍. ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് എന്ന് ഉറക്കെപ്പറയേണ്ട കാലത്ത് ‘ബ്ലാക്ക് പരേഡ്’ അവതരിപ്പിച്ചാണ് ഗായിക കലയുടെ കരുത്ത് കാട്ടിയത്. ഇരട്ടക്കുട്ടികളുടെ അമ്മയാകാന്‍ ഒരുങ്ങവെ, നിറവയറില്‍ ആയിരുന്നു 2017ലെ ഗ്രാമി വേദിയില്‍ ബിയോണ്‍സെ ആടിപ്പാടിയത്.