Connect with us

റംസാന് നൽകാനുള്ള രണ്ട് ഉപദേശങ്ങൾ ഇത് ; ദിൽഷ പറയുന്നു

Actor

റംസാന് നൽകാനുള്ള രണ്ട് ഉപദേശങ്ങൾ ഇത് ; ദിൽഷ പറയുന്നു

റംസാന് നൽകാനുള്ള രണ്ട് ഉപദേശങ്ങൾ ഇത് ; ദിൽഷ പറയുന്നു

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ വിജയിച്ച വ്യക്തിയാണ് ദിൽഷ പ്രസന്നൻ. ഷോയിൽ വലിയ ജനശ്രദ്ധ നേടാൻ ദിൽഷയ്ക്ക് കഴിഞ്ഞു. ബി​ഗ് ബോസിലേക്ക് ദിൽഷയെത്തിയപ്പോൾ ശക്തയായ മത്സരാർത്ഥിയാണെന്ന് ആരും കരുതിയിരുന്നില്ല.

എന്നാൽ വളരെ പെട്ടെന്ന് ദിൽഷയ്ക്ക് ഷോയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു. ഷോ കഴിഞ്ഞതിന് ശേഷം ദിൽഷയ്ക്ക് നേരെ വ്യാപക സൈബറാക്രമണങ്ങളും നടന്നിരുന്നു. റോബിൻ രാധാകൃഷ്ണനെയും ദിൽഷയെയും പ്രിയപ്പെട്ട ജോഡികളായാണ് ബി​ഗ് ബോസ് പ്രേക്ഷകർ കണ്ടത്. ഇവർ തമ്മിൽ ഒന്നിക്കണമെന്ന് ആരാധകർ ആ​ഗ്രഹിക്കുകയും ചെയ്തു. എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇതിന്റെ പേരിലാണ് ദിൽഷയ്ക്കെതിരെ സൈബറാക്രമണമുണ്ടായത്.

ദിൽഷയെ പിന്തുണച്ചെത്തിയവരും ഏറെയാണ്. റോബിൻ ഫാൻസ് ആ​ഗ്രഹിക്കുന്നത് പോലെ ജീവിക്കാനാവില്ലെന്നും ഒരാളുടെ തീരുമാനത്തെയും തെരഞ്ഞെടുപ്പുകളെയും ബഹുമാനിക്കണമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു.ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെ ദിൽഷ തന്റെ ഡാൻസിം​ഗ് കരിയറിലാണ് ശ്രദ്ധ ചെലുത്തിയത്. നിനരവധി ഷോകളിൽ ദിൽഷ ഡാൻസുമായെത്തി. സുഹൃത്ത് റംസാൻ മുഹമ്മദിനൊപ്പമുള്ള ഡാൻസ് വീഡിയോകളാണ് ഇതിലേറെ ശ്രദ്ധ നേടിയത്.

ദിൽഷ-റംസാൻ ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ തരം​ഗമായി. ഇരുവരുടെയും കെമിസ്ട്രി ഇതിലെ പ്രധാന ഹൈലെെറ്റാണ്. ഇപ്പോഴാതാ റംസാനുമായുള്ള സൗഹൃദത്തെക്കുറിച്ച് ദിൽഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ഒരു യൂട്യൂബ് ചാനലിന് റംസാൻ നൽകിയ അഭിമുഖത്തിൽ ഫോൺ കോളിലൂടെയാണ് ദിൽഷ സംസാരിച്ചത്. ‘റംസാൻ എന്റെ നല്ല ഫ്രണ്ടാണ്. നല്ല ഡാൻസറാണ്. എനിക്ക് ഡാൻസ് ചെയ്യാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഡാൻസറാണ് റംസാൻ. കുറേ വർഷങ്ങളായിട്ട് അറിയാം. ഇപ്പോൾ കുറച്ച് കൂടെ നന്നായിട്ടറിയാം,’ റംസാനെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ദിൽഷ നൽകിയ മറുപടിയിങ്ങനെ.

റംസാന് കൊടുക്കാനുള്ള വലിയ ഉപദേശമുണ്ട്. അതിൽ ആദ്യ ഉപദേശം അവനറിയാം. കുറച്ച് ദേഷ്യം കൂടുതലാണ്. ഇടയ്ക്ക് ദേഷ്യം വരുമ്പോൾ ഞാൻ പറയാറുണ്ട് കുറച്ചൊന്ന് കൺട്രോൾ ചെയ്യെന്ന്. റീൽസെടുക്കുന്ന സമയത്ത് അവന്റെയടുത്ത് നിന്ന് ഏറ്റവും കൂടുതൽ വഴക്കാണ് കിട്ടാറ്. രണ്ടാമത്തെ ഉപദേശമായി ഇത് തന്നെ പറയാം. റീൽസെടുക്കുമ്പോൾ വഴക്ക് പറയാതിരുന്നാൽ കുറച്ച് നന്നായിട്ട് എനിക്ക് എക്സ്പ്രഷനിട്ട് ചെയ്യാൻ പറ്റും,’ ദിൽഷ പറഞ്ഞു.

ദേഷ്യപ്പെടുന്നതിന് കാരണമുണ്ടെന്ന് റംസാനും പറഞ്ഞു. ‘പ്രാക്ടീസ് ചെയ്യുന്ന സമയത്ത് ദിൽഷ നല്ല കുട്ടിയായി എല്ലാം നല്ല പെർഫെക്ടായി ചെയ്യും. എനിക്കൊരു ക്രൂ ഒന്നും ഇല്ല. നമ്മൾ തന്നെ ലൈറ്റും പ്രോപ്പർട്ടികളും സെറ്റ് ചെയ്യണം. എല്ലാം നമ്മൾ സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുമ്പോൾ ആള് തെറ്റിക്കും. ദേഷ്യപ്പെടുന്നതല്ല ഞാനെന്തെങ്കിലും പറയുമ്പോൾ അവൾക്ക് ദേഷ്യമായി തോന്നുന്നതാണ്,’ റംസാൻ പറഞ്ഞു.

ബി​ഗ് ബോസിന്റെ മൂന്നാം സീസണിൽ റംസാനും മത്സരാർത്ഥിയായെത്തിയിരുന്നു. നടൻ മണിക്കുട്ടനാണ് ഷോയിൽ വിന്നറായത്. ബി​ഗ് ബോസിന്റെ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ. മാർച്ചിൽ ഷോ തുടങ്ങുമെന്നാണ് വിവരം. ഇതുവരെയുള്ള സീസണുകളിൽ നാലാം സീസണാണ് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയത്

Continue Reading
You may also like...

More in Actor

Trending