Actress
അനുജത്തിയുടെ കല്യാണത്തിന് മെഹന്ദി അണിയിച്ച് ചേച്ചി സായ് പല്ലവി; ചിത്രങ്ങളുമായി പൂജ കണ്ണൻ
അനുജത്തിയുടെ കല്യാണത്തിന് മെഹന്ദി അണിയിച്ച് ചേച്ചി സായ് പല്ലവി; ചിത്രങ്ങളുമായി പൂജ കണ്ണൻ
അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. സായിയുടെ സിനിമയും പാട്ടുകളും ഡാൻസുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. അതുപോലെ നടിയെ സംബന്ധുച്ച് പുറത്ത് വരുന്ന വാർത്തകളും എല്ലാം വൈറലായി മാറാറുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സായ് പല്ലവിയുടെ അനുജത്തി പൂജ കണ്ണൻ വിവാഹിതയായത്. വിനീത് ആണ് വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ബഡഗ സ്റ്റൈലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹൽദിയുടെയും വിവാഹത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായിരുന്നു.
ഇപ്പോഴിതാ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും പൂജ പങ്കുവച്ചിരിക്കുകയാണ്. പൂജയുടെ കല്യാണത്തിന് സായ്പല്ലവി ആയിരുന്നു മെഹന്ദി ചെയ്തത്. പിങ്ക് നിറത്തിലുള്ള ലഹങ്കയാണ് പൂജയുടെ വേഷം. സായ് പല്ലവി ബീജ് നിറത്തിലുള്ള കുർത്തി സെറ്റായിരുന്നു ധരിച്ചിരുന്നത്. മെഹന്ദിയണിയിക്കാൻ സായ് പല്ലവിയെ വിളിക്കുന്ന വീഡിയോയും പൂജ പങ്കുവച്ചിരുന്നു.
ആഘോഷങ്ങളെല്ലാം വേറിട്ട ശൈലിയിൽ തന്നെയാണ് നടന്നത്. കേരള സാരിയുടേതിന് സമാനമായ നേർത്ത ഗോൾഡൺ ബോഡറുള്ള സിംപിൾ വർക്കുള്ള വെളുത്ത സാരിയായിരുന്നു വധു പൂജയുടെ വേഷം. ഗോൾഡൺ ബോഡറുള്ള മുണ്ടും ഷർട്ടുമായിരുന്നു വരന്റെ വേഷം. വെള്ളമുണ്ട് തലയിൽ കെട്ടിയാണ് വധൂ വരന്മാർ താലി കെട്ട് ചടങ്ങിന് എത്തിയത്.
ആഭരണങ്ങൾ ഒന്നും തന്നെ താലികെട്ട് ചടങ്ങിന് വധു ധരിച്ചിരുന്നില്ല. വിവാഹത്തിന് പങ്കെടുക്കാൻ എത്തിയവരെല്ലാം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ബഡഗ ഗോത്ര വിഭാഗത്തിൽ പെട്ട ആദിവാസി കുടുംബമാണ് നടിയുടേത്. അതുകൊണ്ട് തന്നെ അവിടുത്തെ വിശ്വാസപ്രകാരമുള്ള പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.
സിംപിൾ മേക്കപ്പിലും അതിസുന്ദരിയായിരുന്നു സായ് പല്ലവി. ബഡഗ സ്റ്റൈലിലുള്ള നൃത്തം ചെയ്യുന്ന നടിയുടെ വിഡിയോയും പുറത്തുവന്നിരുന്നു. സഹോദരിക്കൊപ്പമായിരുന്നു താരത്തിന്റെ ഡാൻസ്. സായിയുടെ അനിയത്തിയായിട്ടാണ് പൂജ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇടയ്ക്ക് അഭിനയത്തിലേക്ക് താരസഹോദരി എത്തിയിരുന്നു. എഎൽ വിജയ് സംവിധാനം ചെയ്ത ചിത്തിരൈ സെവ്വാനം എന്ന സിനിമയിലാണ് പൂജ അഭിനയിച്ചത്.