Connect with us

എകസ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ആരാധകർക്ക് മുന്നറിയിപ്പുമായി നയൻതാര

Actress

എകസ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ആരാധകർക്ക് മുന്നറിയിപ്പുമായി നയൻതാര

എകസ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ആരാധകർക്ക് മുന്നറിയിപ്പുമായി നയൻതാര

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു. ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നയൻതാര. എക്സിലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചിരിക്കുകയാണ് താരമിപ്പോൾ. ആരാധകർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ ട്വീറ്റുകൾ അക്കൗണ്ടിൽ വന്നാൽ അത് അവഗണിക്കണമെന്നും പറയുകയാണ് താരം.

അതേസമയം നയൻതാര നായികയാകുന്ന ഏറ്റവും പുതിയ റൊമാന്റിക് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നയൻതാരയുടെ നായകനായി എത്തുന്നത് കവിനാണ്. വിഷ്‍ണു ഇടവനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. നയൻതാര നായികയായി വേഷമിടുന്ന ഏറ്റവും പുതിയ പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ചർച്ചയായിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയിൽ കണ്ടത് ആരാധകരിൽ ആകാംക്ഷ സൃഷ്‍ടിക്കുകയും സംവിധായികയാകുകയാണോ നയൻതാര എന്ന് കമന്റായി എഴുതിയിമിരുന്നു.

ഡ്യൂഡ് വിക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രാഹണം ആർ ഡി രാജശേഖറും സംഗീതം സീൻ റോൾഡനുമാണ് നിർവഹിച്ചിരിക്കുന്നത്. അതേസമയം ഗൗരി കിഷൻ, ദേവദർശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‌ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

എന്നാൽ ഇപ്പോൾ വിവാഹശേഷം കുടുംബത്തിനാണ് നയൻതാര ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. മക്കൾ കൂടി വന്നതോടെ അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര സെലക്ടീവാണ്.

മക്കളുടെ കാര്യങ്ങൾ മറ്റാരെയും ഏൽപ്പിക്കാതെ പറ്റുന്നതെല്ലാം ചെയ്യാൻ നയൻതാര ശ്രമിക്കാറുണ്ട്. കൂടാതെ എവിടെ യാത്ര പോയാലും മക്കളേയും ഒപ്പം കൂട്ടും. വിഘ്‌നേഷ് ശിവനും അതുപോലെ തന്നെയാണ്. മക്കൾ പിറക്കുന്നതിന് മുമ്പുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് ഓർക്കുന്നുപോലുമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിഘ്‌നേഷ് ശിവൻ പറഞ്ഞത്.

കുഞ്ഞുങ്ങൾ വളരെ വേഗത്തിൽ വളരുമെന്നതിനാലാണ് ഈ സമയം നയൻസും വിക്കിയും കഴിവതും അവർക്കൊപ്പം തന്നെ ചിലവഴിക്കുന്നത്. അന്നപൂരണിയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ നയൻതാരയുടെ സിനിമ. എസ്. ശശികാന്തിന്റെ ടെസ്റ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ.

More in Actress

Trending