News
ചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡ്; പതിനൊന്നാം ദിവസം 400 കോടി പിന്നിട്ട് പൊന്നിയിന്‍ സെല്വന്
ചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡ്; പതിനൊന്നാം ദിവസം 400 കോടി പിന്നിട്ട് പൊന്നിയിന്‍ സെല്വന്
മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്വന്. സെപ്റ്റംബര്‍ 30ന് പുറത്തെത്തിയ ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറുന്നത്. റീലീസ് ചെയ്ത് പതിനൊന്നാം ദിവസം കളക്ഷന്‍ 400 കോടി കവിഞ്ഞതായി നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സിനിമയുടെ ചരിത്രത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്.
തമിഴ്നാട്ടില്‍ തിയറ്ററുകളില്‍ ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. കേരളത്തിലും പിഎസ്1 ആവേശകരമായ വിജയം നേടി. പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ മാത്രം 21 കോടി കളക്ഷന്‍ നേടിയതായിട്ടാണ് റിപ്പോര്‍ട്ട്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.
കൊവിഡാനന്തരം സിനിമയുടെയും തിയറ്ററുകളുടെയും ഭാവി ആശങ്കയിലാണ് എന്ന് കരുതിയ വേളയിലാണ് കെജിഎഫ്, ആര്‍ആര്‍ആര്‍, വിക്രം തുടങ്ങിയ സിനിമകള്‍ ജനങ്ങളെ തിയറ്ററിലേക്ക് ആകര്‍ഷിച്ച്, റെക്കോര്‍ഡ് സൃഷ്ടിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാന്, ശരത് കുമാര്‍, ജയറാം, ബാബു ആന്റണി, ലാല്‍, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തര്‍ധാരയിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ സഞ്ചാരം. എന്തായാലും സംവിധായകന് മണിരത്നത്തിനും ലൈക്കയുടെ സാരഥി സുഭാസ്കരനും പൊന്നിയിന്‍ സെല്‍വനിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ നവ ജീവനേകാനായി എന്നതില്‍ അഭിമാനിക്കാം.
