Connect with us

മണ്മറഞ്ഞ് പോയിട്ടില്ല, മുഷ്ട്ടി ചുരുട്ടി തലസ്ഥാനത്ത് ആരാധകർക്ക് മുന്നിൽ ജയൻ; പരിപാടിൽ മുഖ്യാതിഥി തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ

News

മണ്മറഞ്ഞ് പോയിട്ടില്ല, മുഷ്ട്ടി ചുരുട്ടി തലസ്ഥാനത്ത് ആരാധകർക്ക് മുന്നിൽ ജയൻ; പരിപാടിൽ മുഖ്യാതിഥി തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ

മണ്മറഞ്ഞ് പോയിട്ടില്ല, മുഷ്ട്ടി ചുരുട്ടി തലസ്ഥാനത്ത് ആരാധകർക്ക് മുന്നിൽ ജയൻ; പരിപാടിൽ മുഖ്യാതിഥി തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ

സാഹസികതയും പൗരുഷവും നിറഞ്ഞ അനേകം കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് വിസ്മയം തീർക്കുകയായിരുന്നു നടൻ ജയൻ. ഒരു കാലഘട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മയായ ജയൻ ഇന്ന് പുതിയ തലമുറയുടേതയും ഹരമാണ്. മലയാളികളുള്ളിടത്തോളം കാലം മാഞ്ഞു പോകാതെ, മറന്നു പോകാതെ, ഓർക്കുമ്പോഴൊക്കെയും ആവേശം കൊള്ളിക്കുന്ന വെടിച്ചില്ല് ഡയലോഗിന്റേയും ബെൽ ബോട്ടം പാന്റിന്റേയും പേര് കൂടിയാകുന്നു ജയൻ.

ജയന്റെ സ്മരണാർത്ഥം സുനിൽ കണ്ടല്ലൂർ നിർമ്മിച്ച മെഴുകു പ്രതിമ തിരുവനന്തപുരം സുനിൽസ് വാക്സ് മ്യൂസിയത്തിൽ മന്ത്രി വി. എൻ. വാസവൻ അനാവരണം ചെയ്തിരിക്കുകയാണ്. ജയന്റെ പ്രതിമ ഉൾപ്പെടെ 38 പ്രതിമകളാണ് മ്യൂസിയത്തിലുള്ളത്.

ഒരു കാലഘട്ടത്തിൽ ആരാധകരുടെ ആവേശമായിരുന്ന ജയന്റെ ഏറ്റവും മനോഹരമായ ശില്പാവിഷ്കാരമാണ് നടത്തിയിട്ടുള്ളത്. ജയനെ നേരിൽ കണ്ടിട്ടുള്ളവർക്കും അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടുള്ളവർക്കും ജയൻ ഇവിടെ എത്തിനിൽക്കുന്നതുപോലുള്ള പ്രതീതിയാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

‘വെൽഡൻ ‘എന്ന് പറഞ്ഞാണ് ശില്പിയെ സാംസ്‌കാരിക വകുപ്പ് മന്ത്രി അഭിനന്ദിച്ചത്. സൂര്യ കൃഷ്ണമൂർത്തി ചടങ്ങിൽ അധ്യക്ഷനായിരുന്നു.തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ മുഖ്യാതിഥിയായിരുന്നു. സുനിൽ കണ്ടല്ലൂർ, അഡ്വ. സുഭാഷ് സുകുമാരൻ, സുജിത് സുകുമാരൻ, സജീവ് നാണു തുടങ്ങിയവർ സംസാരിച്ചു.

മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു തലമുറയെ ഇത്രയേറെ ഹരം കൊള്ളിച്ച ജയൻ എന്ന മറ്റൊരു നടൻ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പിന്നീട് വന്ന തലമുറകളിലും തന്റെ പ്രഭാവത്തിന്റെ സ്വാധീനം ചെലുത്താനും ജയന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ആക്ഷൻ ഹീറോ എന്ന റെക്കോർഡ് ഇന്നും ചരിത്രമാണ്. അത് തിരുത്താൻ ഇനിയും ഒരാൾ വെള്ളിത്തിരയിലെത്തിയിട്ടില്ല എന്നത് തന്നെയാണ് ലൈം ലൈറ്റിൽ നിന്നും മറഞ്ഞ് ഓർമ്മയിൽ വിസ്മരിക്കപ്പെടുന്നവരുടെ ലിസ്റ്റിലേക്ക് ജയൻ ഉൾപ്പെടാത്തത്.

Continue Reading

More in News

Trending

Recent

To Top