Connect with us

കുന്ദവൈയുടെ ചെറുപ്പമായി എത്തിയത് കന്യയുടെ മകള്‍ നില; പരിചയപ്പെടുത്തി നടി

News

കുന്ദവൈയുടെ ചെറുപ്പമായി എത്തിയത് കന്യയുടെ മകള്‍ നില; പരിചയപ്പെടുത്തി നടി

കുന്ദവൈയുടെ ചെറുപ്പമായി എത്തിയത് കന്യയുടെ മകള്‍ നില; പരിചയപ്പെടുത്തി നടി

‘പൊന്നിയിന്‍ സെല്‍വന്‍ 2’ലെ പ്രധാന താരങ്ങളെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരാണ് നന്ദിനിയുടെയും, കരികാലന്റെയും കുന്ദവൈയുടെയുമൊക്കെ ചെറുപ്പമായി അഭിനയിച്ചവര്‍. രൂപത്തിലും ഭാവത്തിലും പോലും കഥാപാത്രങ്ങളുമായി ചേര്‍ത്തുവെയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് മണിരത്‌നം കഥാപത്രങ്ങളുടെ ചെറുപ്പകാലം അവതരിപ്പിച്ച താരങ്ങളെ കാസ്റ്റ് ചെയ്തിരിക്കുന്നത്.

ഐശ്വര്യ റായ്‌യുടെ കഥാപാത്രമായ നന്ദിനിയുടെ ചെറുപ്പകാലം അഭിനയിച്ച നടി സാറ അര്‍ജുനെ മലയാളികള്‍ക്കും സുപരിചിതമാണ്. എന്നാല്‍ ചിത്രത്തിലെ തൃഷയുടെ കഥാപാത്രം കുന്ദവൈയുടെ ചെറുപ്പം അഭിനയിച്ച നിലയെ കുറിച്ചാണ് പുതിയ വാര്‍ത്ത. പിഎസ് 2 ഇറങ്ങിയപ്പോള്‍ തിയേറ്ററുകളില്‍ ശ്രദ്ധനേടിയ താരമാണ് നില.

എന്നാല്‍ നിലയ്ക്ക് മലയാള സിനിമയുമായി ഒരു ബന്ധം കൂടിയുണ്ട്. മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതയായ നടി കന്യയുടെ മകളാണ് നില. നിലയുടെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കന്യ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

‘കുട്ടി കുന്ദവൈയെ കണ്ടാല്‍ നമ്മുടെ നിലയേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്’ എന്നായിരുന്നു കവിതാ ഭാരതി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പിന്നാലെ ‘കുന്ദവൈയുടെ ചെറുപ്പം’ എന്ന ക്യാപ്ഷനില്‍ കന്യ നിലയുടെ ചിത്രം പോസ്റ്റ് ചെയ്തു. ജൂനിയര്‍ കുന്ദവൈയായുള്ള നിലായുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളാണെത്തുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ മുതല്‍ അന്വേഷിക്കുകയായിരുന്നു എന്നും ഭാവിയിലെ തൃഷയാണെന്നുമാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

More in News

Trending