Connect with us

എ ആര്‍ റഹ്മാന്റെ ‘വീര രാജ വീര’ ഗാനം കോപ്പിയടി; പൊന്നിയന്‍ സെല്‍വന്‍ 2 നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ഗായകന്‍

Malayalam

എ ആര്‍ റഹ്മാന്റെ ‘വീര രാജ വീര’ ഗാനം കോപ്പിയടി; പൊന്നിയന്‍ സെല്‍വന്‍ 2 നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ഗായകന്‍

എ ആര്‍ റഹ്മാന്റെ ‘വീര രാജ വീര’ ഗാനം കോപ്പിയടി; പൊന്നിയന്‍ സെല്‍വന്‍ 2 നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ഗായകന്‍

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഗാനം കോപ്പിയടിച്ചതാണെന്ന് ആരോപണം ഉയര്‍ന്ന് വന്നിരിക്കുകയാണ്. ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. തന്റെ അച്ഛനും അമ്മാവനും ചേര്‍ന്ന് പാടിയ ശിവസ്തുതിയുടെ അതേ താണ്ഡവ ശൈലിയില്‍ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീന്‍ ആരോപിക്കുന്നത്.

അദാന രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദന്‍ പറഞ്ഞു. പിഎസ് 2 വിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മദ്രാസ് ടാക്കീസും എ ആര്‍ റഹ്മാനും അനുവാദം ചോദിച്ചിരുന്നു എങ്കില്‍ തങ്ങള്‍ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നുവെന്നും വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് വലിയ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വാസിഫുദ്ദീന്റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. 13ാം നൂറ്റാണ്ടില്‍ നാരായണ പണ്ഡിതാചാര്യന്‍ ചെയ്ത കോംമ്പോസിഷനാണ് ഇതെന്നും ആലാപന ശൈലിയില്‍ ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ സാധിക്കില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

റിലീസ് ചെയ്ത് ഇത്രയും ദിവസങ്ങള്‍ കൊണ്ട് ‘പൊന്നിയിന്‍ സെല്‍വന്‍ 2’ കേരളത്തില്‍ നിന്ന് നേടിയത് 10 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രം മികച്ച അഭിപ്രായം നേടിയതോടെ കേരള ബോക്‌സ് ഓഫീസിലെ മാന്ത്രിക സംഖ്യകളിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More in Malayalam

Trending

Recent

To Top