Connect with us

വനിത വിജയകുമാറിന്റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു

News

വനിത വിജയകുമാറിന്റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു

വനിത വിജയകുമാറിന്റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു

ഇടയ്ക്കിടെ വിവാദങ്ങളില്‍ പെടാറുള്ള നടിയാണ് വനിത വിജയകുമാര്‍. ഇപ്പോഴിതാ വനിതയുടെ മുന്‍ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പീറ്റര്‍ പോള്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വനിതയുടെ മൂന്നാമത്തെ ഭര്‍ത്താവായിരുന്നു പീറ്റര്‍ പോള്‍.

മുന്‍ വിവാഹത്തിലെ മക്കളുടെ പിന്തുണയോടെയാണ് വനിത പീറ്ററെ വിവാഹം കഴിച്ചത്. എന്നാല്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. പീറ്ററിന്റെ മദ്യപാനമാണ് പിരിയാന്‍ കാരണമെന്നാണ് വനിത അന്ന് പറഞ്ഞത്. കടുത്ത മദ്യപാനിയായ പീറ്ററെ ഒന്നിലേറെ തവണ തനിക്ക് ആശുപത്രിയിലേക്കെത്തിക്കേണ്ടി വന്നെന്നും വനിത അന്ന് ആരോപിച്ചു.

വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. പീറ്ററുടെ പേരില്‍ ശരീരത്തില്‍ ചെയ്ത ടാറ്റൂവും വനിത മറ്റൊരു ഡിസൈനിലേക്ക് മാറ്റി. വിവാഹത്തിന് ധരിച്ച വസ്ത്രം കത്തിച്ച് കളയുകയും ചെയ്തു. നെഗറ്റീവായ എല്ലാ ഓര്‍മ്മകളും കത്തിച്ച് കളയുന്നെന്നാണ് ഇതേക്കുറിച്ച് വനിത അന്ന് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.

വിവാഹത്തിന് പിന്നാലെ പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു. താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെയാണ് പീറ്റര്‍ മറ്റൊരു വിവാഹം കഴിച്ചത്. അതിനാല്‍ ഈ വിവാഹ ബന്ധം നിലനില്‍ക്കില്ലെന്നായിരുന്നു ആദ്യ ഭാര്യയുടെ വാദം. പിന്നീട് ഈ വിവാദം കെട്ടടങ്ങി. പ്രമുഖ നടന്‍ വിജയ കുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത. സിനിമാ താരങ്ങളായ പ്രീത വിജയകുമാര്‍, അരുണ്‍, ശ്രീദേവി തുടങ്ങിയവര്‍ സഹോദരങ്ങളാണ്. എന്നാല്‍ കുടുംബവുമായി നാളുകളായി അകന്ന് കഴിയുകയാണ് വനിത വിജയകുമാര്‍.

More in News

Trending