പൊലീസ് സംഘത്തെ ആക്രമിച്ചു യുവനടനും എഡിറ്ററും അറസ്റ്റിൽ
Published on
കൊച്ചിയില്‍ പൊലീസ് സംഘത്തെ ആക്രമിച്ച് യുവനടനും എഡിറ്ററും. റാസ്പുടിന് വൈറല്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ നടന് സനൂപിനെയും എഡിറ്റര്‍ രാഹുല്‍ രാജിനെയും എറണാകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
രാത്രി അഞ്ചംഗസംഘമാണ് പൊലീസിനെ ആക്രമിച്ചത്. ഇതില്‍ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അക്രമികളുടെ നാല് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രങ്കണ്‍ വേര്‍ഷന്‍ ഓഫ് റാസ്പുടിന്’ എന്ന വീഡിയോയിലൂടെയാണ് തൃശൂര്‍ സ്വദേശി സനൂപ് ശ്രദ്ധ നേടിയത്. ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ച സനൂപ് സിനിമയിലും എത്തിയിട്ടുണ്ട്.
Continue Reading
You may also like...
