Connect with us

പോലീസിന്റെ മ്യാരക എഡിറ്റിങ് കണ്ടായിരുന്നോ ? കണ്ടാ നിങ്ങ ഞെട്ടും, ഞെട്ടിയില്ലേ? പോലീസാടാ പറയുന്നേ , ഞെട്ടടാ ; ഒരു ചായടെടുക്കട്ടെ മ്യാമാ ; ട്രോളാൻ ശ്രമിച്ച കേരള പൊലീസിന് ഉഗ്രൻ ട്രോൾ മറുപടി!

Malayalam

പോലീസിന്റെ മ്യാരക എഡിറ്റിങ് കണ്ടായിരുന്നോ ? കണ്ടാ നിങ്ങ ഞെട്ടും, ഞെട്ടിയില്ലേ? പോലീസാടാ പറയുന്നേ , ഞെട്ടടാ ; ഒരു ചായടെടുക്കട്ടെ മ്യാമാ ; ട്രോളാൻ ശ്രമിച്ച കേരള പൊലീസിന് ഉഗ്രൻ ട്രോൾ മറുപടി!

പോലീസിന്റെ മ്യാരക എഡിറ്റിങ് കണ്ടായിരുന്നോ ? കണ്ടാ നിങ്ങ ഞെട്ടും, ഞെട്ടിയില്ലേ? പോലീസാടാ പറയുന്നേ , ഞെട്ടടാ ; ഒരു ചായടെടുക്കട്ടെ മ്യാമാ ; ട്രോളാൻ ശ്രമിച്ച കേരള പൊലീസിന് ഉഗ്രൻ ട്രോൾ മറുപടി!

രണ്ടു ദിവസത്തിന് മുന്നേ കേരള പോലീസ് പേജിൽ ഒരു ബഹളം നടന്നു… പാട്ടും ബഹളവും കേട്ടപ്പോൾ കരുതി എന്തോ ആഘോഷമെന്ന്… പക്ഷെ എല്ലാവരും പോയി കട്ടയ്ക്ക് വലിച്ചു കീറി ഓടിക്കുന്നു…കുട്ടൻ പിള്ള പോലീസെ… എന്നും പറഞ്ഞ് മറ്റു ചിലർ/…. പോലീസുകാരൊക്കെ ഇങ്ങനെ എയറിൽ പറക്കുക എന്നുവച്ചാ… മോശമല്ലേ… ആർക്ക് ?

അവർക്ക് തന്നെ..!!

സംഭവം വേറൊന്നുമില്ല, പോലീസ് കാര് കുറച്ചു സൗഹൃദം കാണിച്ചതാണ്.. സൗഹൃദത്തോടെ ചായ ഇട്ട് യുവാക്കൾക്ക് ട്രീറ്റ് കൊടുത്തു..

ആഹാ സംഗതി കൊള്ളാലോ? ഹോ ഇത്രയ്‌ക്കൊക്കെ മാറിയോ നമ്മുടെ പോലീസ് മാമമ്മാര്…

ഹാ പിന്നിലാണ്ട്..!!

അതിരിക്കട്ടെ , ആരാ ഈ യുവാക്കൾ… എങ്ങനെയാണ് അവരെ സെലക്റ്റ് ചെയ്തത്… ഈ പദ്ധതി ഇപ്പോഴും ഉണ്ടോ? നമ്മക്കും പോലീസ് ചായ കുടിക്കാൻ ആഗ്രഹമുണ്ടെ….. ..

ഹാ ഈ പദ്ധതിയാണ് സൗഹൃദ ചായ… ഇതിലേക്ക് അപ്ലൈ ചെയ്യാനൊന്നുമില്ല.. നിങ്ങൾക്ക് നല്ല വൈബ് വേണം എന്നുതോന്നുമ്പോൾ ഒരു ബൈക്കും എടുത്ത് കൂട്ടുകാരുമായി വെറുതെ ചായ കുടുക്കണം എന്നും പറഞ്ഞു പോവുക.. പോലീസിന്റെ കൈയിൽ കിട്ടിയാൽ അവർ കൂട്ടിക്കൊണ്ട് പോയി നല്ല കടുപ്പത്തിന് ചായ ഇട്ടുതരും,,

ങേ… ഇതിലെന്തോ ഒരു കുഴപ്പം ഉണ്ടല്ലോ…

എന്തുകുഴപ്പം.. ഓ ഒന്നുമില്ല…

ഇല്ലേ ? അതാണ് പോലീസും ചോദിക്കുന്നത് .. എന്ത് കുഴപ്പമെന്ന് …

എന്നാൽ കുഴപ്പമുണ്ട്…

പോലീസ് ഈ സംഗതി വീഡിയോ ആക്കി പാട്ടും മിക്സ് ചെയ്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാകാം ആ കുഴപ്പം കണ്ടവർക്ക് , അതായത് വീഡിയോ കണ്ടവരില്ലേ അവർക്ക് തോന്നിയത്…

പുഷ്പയിലെ ഊ ആണ്ടാ വാ മാമ സോങ്ങും നല്ല ഞെട്ടിക്കുന്ന ക്യാപ്‌ഷനും,

ക്യാപ്‌ഷൻ ആണ് കിടു…

“അർധരാത്രി 22 km ദൂരം താണ്ടി ചായ കുടുക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത്.. കണ്ടാ നിങ്ങ ഞെട്ടും” ഇത് ഇൻസ്റ്റാഗ്രാമിൽ ഇട്ടത് …

ഫേസ്ബുക്കിൽ , ഇതിനോടൊപ്പം ഒരു കുറിപ്പ് കൂടി ഉണ്ട്…
“സൗഹൃദ ചായ.
പട്രോളിങ്ങിനിടെ കണ്ട യുവാക്കളോട് എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ ചായ കുടിക്കാനിറങ്ങിയതെന്നായിരുന്നു മറുപടി. രാത്രി 1 മണി കഴിഞ്ഞതിനാൽ കടകൾ എല്ലാം തന്നെ അടച്ചിരുന്നു. യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു ചായ ഉണ്ടാക്കി നൽകി, സൊറയും പറഞ്ഞാണ് പെരിന്തൽമണ്ണ പോലീസ് യാത്രയാക്കിയത്…”

ഇതിൽ എന്താ പ്രശ്നം, ശേ എന്തൊരു നല്ല പോലീസുകാരല്ലേ… നമ്മള് വെറുതെ തെറ്റുധരിച്ചു..

എങ്കിലും അവർ ചായ കുടിക്കാൻ പോയത് ഒരു വൈബിനായിരിക്കുമല്ലോ… അല്ലാതെ വീട്ടിൽ തേയിലയും പഞ്ചസാരയും ഇല്ലാഞ്ഞിട്ടല്ലല്ലോ? പിന്നെ പെട്രോൾ വില ഒക്കെ കൂടി വീർപ്പ് മുട്ടിക്കുമ്പോഴും വീർപ്പ് മുട്ട് മാറ്റാനായിരിക്കുമല്ലോ പോയത് … അപ്പോൾ അവരെ പിടിച്ചു ഇരുത്തി സൽക്കരിച്ചത് ശരിയായ….

ഒക്കെ അർധരാത്രിയായാലും കൊറോണ പ്രശ്നമാണ്… ഹാ അപ്പോൾ പോലീസുകാര് കൊണ്ടുപോയി സൽക്കരിക്കുന്നതാണ് നല്ലത്. അല്ലാ അവർ രാത്രി തിരുവാതിര കളിക്കാനല്ലല്ലോ പോയത്.. ഇനി എവിടെങ്കിലും തിരുവാതിര ഉണ്ടായിരുന്നോ , അവർ കാണാൻ പോയതാകും ല്ലേ…

ഏതായാലും വൈബ് പിടിക്കാൻ വന്നവരെ നന്മമരങ്ങൾ പിടികൂടി ചായയിട്ടു കൊടുത്തു എന്ന് പറയുന്നതിൽ പ്രശ്നം വല്ലതും .

ട്രോൾ ആയിരുന്നോ പോലീസ് ഏമാൻമാർ ഉദ്ദേശിച്ചത്… എന്നാൽ ഒത്തില്ല ഒത്തില്ല… ചീറ്റിപ്പോയി…

നല്ല അസ്സലായി ത്യേഞ്ഞൊട്ടിയിട്ടുണ്ട്.. കണ്ടാ നിങ്ങ ഞെട്ടും..

ഒരു കമന്റ്…. നിങ്ങടെ പോസ്റ്റ് ഒക്കെ മരണ വീട്ടിൽ ചളി അടിക്കുന്നത് പോലെ ആണ് തോന്നുന്നത്.

ശേ… മരണവീട്ടിൽ ആരേലും ചളിയടിക്കുവോ ?

യുവ എഴുത്തുകാരൻ അഖിൽ പി ധർമജന്റെ കമെന്റിനു പോലീസ് റിപ്ലേ കൊടുത്തിട്ടുണ്ട്…

“അത്ര വല്യ തമാശ ആയി തോന്നുന്നില്ല…
ചായ കുടിക്കാൻ 22 അല്ല എത്ര കിലോമീറ്റർ പോയാൽ എന്താണ് ഇവിടെ കുഴപ്പം…22 കിലോമീറ്റർ ഒന്നിച്ച് ചായ കുടിക്കാൻ പോയാൽ കൊറോണ വരും എന്നതാണ് കാരണം പറയുന്നത് എങ്കിൽ നല്ല ബെസ്റ്റ് കോമഡി തന്നെ…ചോദിക്കാനും പറയാനും ഇല്ലാത്തവരോട് എന്തും ആവാല്ലോ..”

ഇതിനു പോലീസുകാരുടെ ന്യായീകരണം ഉണ്ട് …

“പ്രിയ അഖിൽ .. കാലം മാറിയത് വിശ്വസിക്കാനും കാലത്തിനൊപ്പം സഞ്ചരിക്കുവാനുമാണ് ഞങ്ങൾക്കും ഇഷ്ടം. ഈ വീഡിയോയിൽ രാത്രി ചായ കുടിക്കുന്നത് തെറ്റാണെന്നോ, അവർക്ക് ശിക്ഷ നല്കിയതാണെന്നോ ഒന്നും പറഞ്ഞിട്ടില്ലല്ലോ ? അവർ പോലീസിനൊപ്പം വളരെ എൻജോയ് ചെയ്ത് ചായയും കുടിച്ചിട്ടാണ് മടങ്ങിയത്… “

ഓ എൻജോയ് ഇൻചാമി… അത് പറ.. നമ്മൾ വീണ്ടും തെറ്റുധരിച്ചു…

ഏതായാലും അർധരാത്രി ആണുങ്ങൾ പുറത്തിറങ്ങിയാൽ കഞ്ചാവും പെണ്ണുങ്ങൾ പുറത്തിറങ്ങിയാൽ പോക്ക് കേസും എന്നൊന്നും പറഞ്ഞുള്ള സദാചാരം നടന്നില്ലല്ലോ… അവർ മാന്യമായ രീതിയിൽ ചായ കുടിപ്പിച്ചിട്ട് വിട്ടതാണല്ലോ…

പിന്നെ പാർട്ടി മൂഡ് ആയോണ്ടാവും വീഡിയോ എഡിറ്റ് ചെയ്ത് ഈ പരുവമാക്കിയത്..

ഇനിയിപ്പോൾ പോലീസിനെ കാണുമ്പോൾ കുറച്ചു ചായ കിട്ടുമോ സാറെ എന്ന് ചോയിക്കാം … രാത്രി മാത്രമാക്കേണ്ട സൗഹൃദ ചായ സർവീസ്…

അപ്പോൾ മ്യമന്മാർക്ക് എന്നോടൊന്നും തോന്നരുത് കേട്ടോ…

about police

More in Malayalam

Trending

Recent

To Top