Connect with us

അത് കണ്ടതും അച്ഛനും അമ്മയും തല്ലി അതിന് ശേഷം ഞാൻ ആവർത്തിച്ചിട്ടില്ല; സായി പല്ലവി

Actress

അത് കണ്ടതും അച്ഛനും അമ്മയും തല്ലി അതിന് ശേഷം ഞാൻ ആവർത്തിച്ചിട്ടില്ല; സായി പല്ലവി

അത് കണ്ടതും അച്ഛനും അമ്മയും തല്ലി അതിന് ശേഷം ഞാൻ ആവർത്തിച്ചിട്ടില്ല; സായി പല്ലവി

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്. റിയാലിറ്റി ഷോയിലും സായ് മത്സരിച്ചിരുന്നു. ബാലതാരമായാണ് താരം തുടക്കം കുറിച്ചത്. പ്രേമമെന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്. മലര്‍ മിസ്സായി എത്തിയ താരത്തെ കേരളക്കര ഹൃദയത്തിലേറ്റുകയായിരുന്നു. പ്രേമത്തിന് ശേഷമായി നിരവധി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

പ്രേമം വൻ ഹിറ്റായതോടെ സായ് പല്ലവിയും മുൻനിര നായിക പദവിയിലേക്ക് ഉയർന്നു. കൊയമ്പത്തൂരിൽ ജനിച്ച് വളർന്ന സായ് പല്ലവി നടി എന്നതിലുപരി നല്ലൊരു നർത്തകിയും ഡോക്ടറുമാണ്. പ്രേമം പുറത്തിറങ്ങി എട്ട് വർഷം പിന്നിട്ടിട്ടും സായ് പല്ലവിയുടെ മലർ ടീച്ചർ എന്ന കഥാപാത്രത്തിന് ആരാധകരുണ്ട്.യുവാക്കളുടെ ഹരമാണ് അന്നും ഇന്നും മലർ മിസ്. പ്രേമത്തിന് ശേഷം പിന്നേയും കലി അടക്കമുള്ള മലയാള സിനിമകളിൽ സായ് പല്ലവി അഭിനയിച്ചിരുന്നു. തമിഴിൽ അരങ്ങേറ്റം കുറിച്ച സായ് പല്ലവി ദിയ, മാരി 2, എൻജികെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഈ ചിത്രങ്ങൾ വലിയ ഹിറ്റാകാത്തതിനാൽ സായ് പല്ലവി ടോളിവുഡിലേക്ക് ചേക്കേറുകയും തുടരെ തുടരെ സിനിമാ അവസരങ്ങൾ നേടി ഹിറ്റുകൾ ഉണ്ടാക്കുകയും ചെയ്തു. തന്റെ തെലുങ്ക് ചിത്രങ്ങളെല്ലാം ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായി മാറിയതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ടോളിവുഡിലെ മുൻനിര നടിയായി സായ് പല്ലവി ശ്രദ്ധേയയായി.

സായ് പല്ലവി ഇപ്പോൾ കമൽഹാസന്റെ എസ്‌കെ 21 എന്ന ചിത്രത്തിലാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയാണ് സായ് പല്ലവി. റംഗൂണിന്റെ സംവിധായകൻ രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് ഇപ്പോൾ കശ്മീരിൽ അതിവേഗം പുരോഗമിക്കുകയാണ്.


ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് ശിവകാർത്തികേയൻ എത്തുന്നത്. മുപ്പത്തിയൊന്നുകാരിയായ സായ് പല്ലവി ഇപ്പോഴും അവിവാഹിതയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് സായ് പല്ലവി വെളിപ്പെടുത്തിയിരുന്നു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നോടൊപ്പം പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയെ കണ്ടപ്പോൾ തനിക്ക് പ്രണയം തോന്നിയിരുന്നുവെന്നും അയാൾക്കായി പ്രണയലേഖനം എഴുതി എന്നുമാണ് സായ് പല്ലവി വെളിപ്പെടുത്തിയത്.
എന്നാൽ കത്ത് താൻ കൈമാറിയില്ലെന്നും സായ് പല്ലവി പറയുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴോ മറ്റോവാണ് ഞാൻ ആ പ്രണയ ലേഖനം എഴുതിയത്. പക്ഷെ കത്ത് കൈമാറാൻ സാധിച്ചില്ല. അത് ഞാൻ ബുക്കിൽ തന്നെ സൂക്ഷിച്ചു. പിന്നീട് മാതാപിതാക്കൾ അത് കണ്ടുപിടിച്ചു. അതിന്റെ പേരിൽ നല്ല തല്ലും കിട്ടി. അതിന് ശേഷം ഞാൻ ആവർത്തിച്ചിട്ടില്ല. സായ് പല്ലവി വിശദീകരിച്ചു.
കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ആര്‍.മഹേന്ദ്രനും ചേര്‍ന്നാണ് ശിവകാർത്തികേയൻ-സായ് പല്ലവി സിനിമ നിര്‍മ്മിക്കുന്നത്. ഗോഡ് ബ്ലെസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സഹനിര്‍മ്മാതാക്കള്‍. കാശ്മീരില്‍ രണ്ട് മാസത്തെ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

സായ് പല്ലവിയോടൊപ്പമുള്ള ശിവകാര്‍ത്തികേയന്റെ ആദ്യ സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി പ്രകാശാണ്. സിഎച്ച് സായ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ആര്‍.കലൈവാണനാണ്.

Continue Reading
You may also like...

More in Actress

Trending

Recent

To Top