News
പൊന്നിയിന്‍ സെല്വന് 500 കോടി ക്ലബ്ബിലേയ്ക്ക്….? ഇതു വരെ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ട് നിര്‍മാതാക്കള്‍
പൊന്നിയിന്‍ സെല്വന് 500 കോടി ക്ലബ്ബിലേയ്ക്ക്….? ഇതു വരെ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ട് നിര്‍മാതാക്കള്‍
മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘പൊന്നിയിന്‍ സെല്വന്’. പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ബോക്സോഫീസീല്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ചിത്രം. സെപ്റ്റംബര്‍ 30ന് തിയേറ്ററിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.
വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ തമിഴ് സിനിമയിലെ എക്കാലത്തെയും വിജയച്ചിത്രമായി മാറി. ഇപ്പോഴിതാ ഇതുവരെ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ എത്രയെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
ആഗോള ഗ്രോസ് കളക്ഷനില്‍ 450 കോടിയിലേറെയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കളായ ലൈക്ക് പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചിത്രം 400 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഈ വാരം പൂര്‍ത്തിയാക്കുമ്പോഴേക്കും 500 കോടി ക്ലബ്ബില്‍ പൊന്നിയിന്‍ സെല്വന് ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
കമല്ഹാസന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിക്രത്തെയും മണി രത്നം ചിത്രം മറികടന്നു കഴിഞ്ഞു. ഇതോടെ തമിഴ് നാട്ടില്‍ എക്കാലത്തെയും ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന ഖ്യാതിയും പൊന്നിയിന്‍ സെല്വന് സ്വന്തമാക്കി കഴിഞ്ഞു.
ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. വന്‍താരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. നിലവില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. രണ്ടാം ഭാഗത്തിലാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം.
