Connect with us

അവര്‍ തന്റെ സിനിമകള്‍ നശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്; ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ നടന്‍ പവന്‍ കല്യാണ്‍

News

അവര്‍ തന്റെ സിനിമകള്‍ നശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്; ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ നടന്‍ പവന്‍ കല്യാണ്‍

അവര്‍ തന്റെ സിനിമകള്‍ നശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്; ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ നടന്‍ പവന്‍ കല്യാണ്‍

നിരവധി ആരാധകരുള്ള താരമാണ് തെലുങ്ക് പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പവന്‍ കല്യാണ്‍. ഇപ്പോഴിതാ ആന്ധ്രാപ്രദേശിലെ ഭരണപക്ഷ പാര്‍ട്ടിയെ തെമ്മാടികള്‍ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പവന്‍ കല്യാണ്‍. രാഷ്ട്രീയത്തിന്റെ പേരില്‍ ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരുത്തി അവര്‍ തന്റെ സിനിമകള്‍ നശിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പവന്‍ കല്യാണ്‍ നായകനായെത്തിയ വക്കീല്‍ സാബ് തീയേറ്ററുകളിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് കുറച്ചു. എന്നാല്‍ മറ്റ് സിനിമകള്‍ക്ക് മറ്റ് സിനിമകള്‍ക്ക് ടിക്കറ്റ് വര്‍ദ്ധനയ്ക്കുള്ള ഇളവുകള്‍ ലഭിച്ചിരുന്നു, ഈ വര്‍ഷമാദ്യം ഭീംല നായകിന്റെ റിലീസിനിടെ വീണ്ടും ഇത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടായി.

നല്ല തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. ലോകമെമ്പാടും ചിത്രത്തിന് മികച്ച സ്വീകരണമായുണ്ടായത്. എന്നാല്‍ ആന്ധ്രാപ്രദേശില്‍ സ്ഥിതി വിപരീതമായിരുന്നു. സര്‍ക്കാരിന്റെ ടിക്കറ്റ് നിരക്ക് നിയന്ത്രണങ്ങള്‍ കാരണമാണ് ഇത് സംഭവിച്ചതെന്ന് പവന്‍ ആരോപിക്കുന്നു. എന്റെ സിനിമ റിലീസ് ചെയ്യുമ്പോഴെല്ലാം ടിക്കറ്റ് നിരക്ക് അതിവേഗം കൂടും. വക്കീല്‍ സാബിന്റെയും ഭീംല നായക്കിന്റെയും റിലീസിന് അത് സംഭവിച്ചു. അതിന് പിന്നിലെ കാരണം എല്ലാവര്‍ക്കും അറിയാം, എന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

അടുത്തിടെയാണ് താരം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തോടൊപ്പം തെലുങ്ക് ദേശം പാര്‍ട്ടിയെയും ചേര്‍ക്കാന്‍ ജനസേന മുന്നിട്ടിറങ്ങുമെന്ന് പവന്‍ കല്യാണ്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള പവന്‍ കല്യാണിന്റെ തീരുമാനം.

More in News

Trending

Recent

To Top