Malayalam
പ്രേക്ഷകർ ഏറ്റെടുത്ത ആ രംഗം ടിക്‌ടോക്കിൽ ഗംഭീരമാക്കി ശ്രീനിഷും പേർളിയും!
പ്രേക്ഷകർ ഏറ്റെടുത്ത ആ രംഗം ടിക്‌ടോക്കിൽ ഗംഭീരമാക്കി ശ്രീനിഷും പേർളിയും!
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ശ്രീനീഷും പേളിയും.ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്.ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട ഇരുവരുടേയും പ്രണയം വളരെ പെട്ടന്നാണ് വിവാഹത്തിൽ എത്തിയത്.സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇരുവരും.
ഇപ്പോളിതാ രസകരമായൊരു വീഡിയോ ആണ് സമൂഹ മാധ്യത്തിലൂടെ ശ്രീനിഷ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു ടിക് ടോക് വീഡിയോ ആണിത്. ടൊവിനോ തോമസിന്റെ തീവണ്ടി എന്ന സിനിമയിലെ ജീവാംശമായി എന്ന പാട്ടിലെ രംഗമായിരുന്നു. സിഗററ്റ് വലിക്കുന്നതിനെതിരെ വലിയ പ്രചാരം നേടിയ രംഗമാണ് താരദമ്ബതികള്‍ അഭിനയിച്ച് കാണിച്ചത്. ഇരുവര്‍ക്കുമൊപ്പാം പാത്തു എന്ന് വിളിക്കുന്നൊരു കുഞ്ഞുവാവയും ഉണ്ടായിരുന്നു. പാത്തുവിന്റെ എക്‌സ്പ്രഷന്‍ നോക്കൂ എന്ന കമന്റായിരുന്നു ശ്രീനിയുടെ പോസ്റ്റിന് താഴെ പേര്‍ളി ഇട്ടത്.
ഷിയാസ് കരീം അടക്കമുള്ള താരങ്ങളും പേര്‍ളി ആര്‍മിക്കാരുമെല്ലാം വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ ഇട്ട് കൊണ്ടേയിരിക്കുകയാണ്. ബിഗ് ബോസിലൂടെ പ്രണയത്തിലായവരാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്ബതികളായി മാറാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ മേയ് മാസമായിരുന്നു താരവിവാഹം നടന്നത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ പോയതും മറ്റുമായി നിരവധി വിശേഷങ്ങള്‍ പേര്‍ളിയും ശ്രീനിഷും ആരാധകരോടായി പങ്കുവെച്ചിരുന്നു.
peraley srinish tiktok video
