Connect with us

പേർളി – ശ്രീനി ബന്ധം വിവാഹത്തിലേക്കോ ?! നിലപാട് വ്യക്തമാക്കി താരകുടുംബം !!

Malayalam Breaking News

പേർളി – ശ്രീനി ബന്ധം വിവാഹത്തിലേക്കോ ?! നിലപാട് വ്യക്തമാക്കി താരകുടുംബം !!

പേർളി – ശ്രീനി ബന്ധം വിവാഹത്തിലേക്കോ ?! നിലപാട് വ്യക്തമാക്കി താരകുടുംബം !!

പേർളി – ശ്രീനി ബന്ധം വിവാഹത്തിലേക്കോ ?! നിലപാട് വ്യക്തമാക്കി താരകുടുംബം !!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദനും. പ്രണയമെന്ന പാരമ്പരയിലൂടെയാണ് ശ്രിനിഷെന്ന ശ്രീനി പ്രേക്ഷകമനസ്സില്‍ ഇടംനേടിയത്. അവതാരകയായും അഭിനേത്രിയായും ഗായികയായുമൊക്കെയാണ് പേളി പേരെടുത്തത്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസില്‍ കയറാനായി ടെലിവിഷന്‍ താരങ്ങള്‍ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പ് തന്നെ പ്രചരിച്ചിരുന്നു. പ്രവചനങ്ങളൊന്നും തെറ്റിയില്ല. ടെലിവിഷനിലെ മിന്നും താരങ്ങളാണ് ഈ പരിപാടിയില്‍ അണിനിരന്നത്.

വഴക്കും വാഗ്വദവുമൊക്കെയാണെങ്കിലും അതിനിടക്ക് ബിഗ് ഹൗസില്‍ പ്രണയം പൂവിട്ടുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ക്ഷണനേരം കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വൈറലായത്. പേളിയും ശ്രീനിയുമായിരുന്നു ഈ വിവാദത്തിന് പിന്നിൽ. കണ്ണും കണ്ണും നോക്കിയുള്ള സംസാരവും അന്യോന്യമുള്ള ശക്തമായ പിന്തുണയുമൊക്കെയായിരുന്നു ഈ സംശയത്തിന് ആക്കം കൂട്ടിയത്.

അടുത്തിടെ ഇരുവരും പ്രണയത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിരുന്നു. തമാശരൂപേണയായാണ് പേളി അത് പറഞ്ഞതെങ്കിലും കളി കാര്യമാവുന്നുവോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Pearly to marry Sreenish ?!

More in Malayalam Breaking News

Trending

Recent

To Top